ഓണത്തിന് ഖാദി ഫാഷൻ

മുണ്ടിനെ കുര്‍ത്തയാക്കുമ്പോള്‍ ആവശ്യക്കാരേറെയെന്ന് പ്രോജക്ട് ഡയറക്ടര്‍ അനുഷ മാര്‍ട്ടിന്‍ പറയുന്നു. ഖാദിയുടെ ഫാഷന്‍ സാധ്യതകളെ കണ്ടെത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

ഓണത്തിന് ഖാദി ഫാഷൻ

ന്യൂജെന്‍ ഇഷ്ടങ്ങളെ ഖാദിയില്‍ നെയ്‌തെടുക്കുകയാണ് തിരുവനന്തപുരം സര്‍വോദയ സംഘം. ഓണവും ആഘോഷങ്ങളും നിറയുമ്പോള്‍ യൂത്തിനെ കൈയിലെടുക്കാന്‍ ഖാദിയില്‍ പുത്തന്‍ ഫാഷന്‍ തരംഗവുമായാണ് പള്ളിമുക്കിലെ 'കല്‍പ്പതരു' ഫാഷന്‍ ഖാദി സ്റ്റുഡിയോ ഒരുങ്ങിയിരിക്കുന്നത്. 'കുപ്പടം മുണ്ടി'ല്‍ തീര്‍ത്ത കുര്‍ത്തകളാണ് ലേറ്റസ്റ്റ് ട്രന്‍ഡ്‌സെറ്റര്‍.

മുണ്ടിനെ കുര്‍ത്തയാക്കുമ്പോള്‍ ആവശ്യക്കാരേറെയെന്ന് പ്രോജക്ട് ഡയറക്ടര്‍ അനുഷ മാര്‍ട്ടിന്‍ പറയുന്നു. ഖാദിയുടെ ഫാഷന്‍ സാധ്യതകളെ കണ്ടെത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

നെയ്ത്തിലുള്ള പ്രത്യേതകയാണ് 'കുപ്പടം മുണ്ടു'കളെ വ്യത്യസ്തമാക്കുന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് ഇതിന്റെ കര നെയ്യുന്നത്. പുരുഷന്മാരുടെ കുപ്പടം മുണ്ട് ചേര്‍ത്തുവെച്ചാണ് ഡിസൈനര്‍ കുര്‍ത്തയുണ്ടാക്കുന്നത്.

വെള്ളയില്‍ കരയുള്ള സാധാരണ മുണ്ട് മുതല്‍ വിവിധ നിറങ്ങളിലുള്ള മുണ്ടുകള്‍ വരെ കുര്‍ത്തയ്ക്കായി ഉപയോഗിക്കുന്നുണ്ട്. വെള്ള മുണ്ടില്‍ വിവിധ നിറത്തിലെ കരകളിലുള്ളതു കൊണ്ടും കുര്‍ത്തയുണ്ടാക്കുന്നുണ്ട്.

ചുരിദാര്‍ സെറ്റുകളും ഇതില്‍ ലഭ്യമാണ്. 1,200 രൂപ മുതലാണ് കുര്‍ത്തയുടെ വില. ഡിസൈന്‍ അനുസരിച്ചാണ് വില. കുപ്പടം മുണ്ടിന് 440 രൂപയാണ് വില. ഫാഷന്റെ ലോകത്തേക്ക് പഴമയെ ഇഴച്ചേര്‍ത്തെടുത്തതാണ് കുപ്പടം കുര്‍ത്ത.

Read More >>