അറിയാമോ? ഫോണ്‍ സ്‌ക്രീന്‍ ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ വൃത്തികേടാണ്!

ബാത്ത് റൂമിൽ പോകുമ്പോൾ പോലും മൈാബൈൽ ഫോൺ മാറ്റി വെക്കാത്തവരാണ് നമ്മൾ.

അറിയാമോ? ഫോണ്‍ സ്‌ക്രീന്‍ ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ വൃത്തികേടാണ്!

വിലകൂടിയ മൊബൈൽ ഫോണുകൾക്കു വേണ്ടി മത്സരിക്കുന്നവരാണ് നമ്മൾ. എന്നാൽ നമ്മുടെ മൊബൈൽ ഫോണുകൾ അണുക്കളുടെ ആവാസലോകമാണെന്ന കാര്യം നിങ്ങൾക്കറിയാമോ.. ടോയ്‌ലറ്റ് സീറ്റിനെക്കാൾ ഏഴിരട്ടിയിലധികം വൃത്തികേടാണ് മൊബൈൽ ഫോണ്‍ പ്രതലം എന്നാണ് ഗവേഷകർ പറയുന്നത്. 515 തരം ബാക്ടീരിയകളും 28 ഇനം ഫംഗസുകളും ഫോണിന്റെ സ്‌ക്രീനിൽ ഉണ്ടാകുമത്രെ . 27 ഫോണുകളുടെ സ്‌ക്രീനുകളിൽ നിന്ന് ശേഖരിച്ച സാംപിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മനോഹരങ്ങളായ ലെതർ കവറുകളിട്ട് സൂക്ഷിക്കുന്ന മൊബൈൽ ഫോണുകളിലാണ് കൂടുതൽ ബാക്ടീരിയകൾ കാണപ്പെടുന്നത്.

നമ്മൾ പോകുന്നിടത്തെല്ലാം മൊബൈൽ ഫോൺ ഉണ്ടാകാറുണ്ട്. ബാത്ത് റൂമിൽ പോകുമ്പോൾ പോലും മൈാബൈൽ ഫോൺ മാറ്റി വെക്കാത്തവരാണ് നമ്മൾ. ഗവേഷണത്തിന്റെ ഭാഗമായി നടന്ന സർവേ അനുസരിച്ച് അഞ്ചിൽ രണ്ടുപേരും ടോയ്ലറ്റിലേക്ക് മൊബൈൽ ഫോണുമായി പോകുന്നവരാണ്. ഇതിലൂടെ ഫോണുകളിലേക്ക് അണുക്കൾ കടന്നുവരാനും അവിടെ താമസമുറപ്പിക്കാനുമുള്ള സാഹചര്യമൊരുങ്ങുന്നുണ്ട്.

ആബർഡീൻ സർവകലാശാലയിലെ ബാക്ടീരിയോളജി പ്രൊഫസറായ പ്രൊഫസർ ഹഗ് പെന്നിംഗ്ടൺ റിപ്പോർട്ടിൽ പറയുന്നത് ''നിങ്ങളുടെ കയ്യിലെ ഉപയോഗിച്ച കർച്ചീഫിലുള്ളതിനെക്കാളും ബാക്ടീരിയകളെ വഹിക്കുന്നുണ്ട് ഒരു സ്മാർട്ട്ഫോണിലെന്നാണ്. ബാക്ടീരിയകൾ അധിവസിക്കുന്ന 220 ഇടങ്ങളാണ് ഒരു ടോയ്‌ലറ്റ് സീറ്റിൽ കണ്ടെത്തിയതെങ്കിൽ മൊബൈൽ ഫോണിൽ ഇത് 1479 ഇടത്താണെന്ന് ഗവേഷകർ പറയുന്നു. മനുഷ്യ ശരീരത്തിനു സൗഹാർദപരമാണ് ഈ ബാക്ടീരിയകൾ എങ്കിലും ആളുകൾക്കിടയിൽ സ്മാർട്ട്ഫോണുകൾ കൈമാറുന്നത് അപകടമാണ്. ആളുകളുടെ ഇന്നത്തെ ജീവിതരീതി മാറുന്നതാണ് ഫോണുകളിൽ ബാക്ടീരിയ ഉണ്ടാകാൻ കാരണമെന്നു പറയപ്പെടുന്നു. വല്ലാതെ ചൂടാകുന്ന ഫോണുകൾ പോക്കറ്റിലോ കയ്യിലോ ബാഗിലോ സൂക്ഷിക്കുന്നതും ബാക്ടീരിയ വളരാൻ കാരണമാകുന്നുണ്ട്.

ആറിലൊന്ന് മൊബൈൽ ഫോണുകളിൽ ഇ. കോളി ബഗുകൾ മലമൂത്രവിസർജ്ജനം നടക്കുന്നുണ്ടെന്ന് 2011 ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിൻ ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിരുന്നു, ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായാക്കാം.

2010 ൽ ഉപഭോക്തൃ കൺസ്യൂമർ വാച്ച്‌ഡോഗ് 30 ഫോണുകൾ പരീക്ഷിച്ചു, അതിലൊന്നിൽ അടങ്ങിയ ബാക്ടീരിയകൾ ഗുരുതരമായ വയറുവേദന ഉണ്ടാക്കാൻ പര്യാപ്തമാണെന്ന് കണ്ടെത്തിയിരുന്നു. ഏറ്റവും പുതിയ പഠനത്തിൽ, 50 ഫോണുകൾ പരിശോധിച്ചതിൽ ലെതർ കേസിൽ സൂക്ഷിച്ചിരിക്കുന്ന സ്മാർട്ട്ഫോണുകളിലാണ് ഏറ്റവും കൂടുതൽ ബാക്ടീരിയകളുള്ളതെന്ന് കണ്ടെത്തി,1,454 സ്ഥലങ്ങളിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം പതിഞ്ഞിട്ടുള്ളത്., ഒരു ടോയ്‌ലറ്റ് സീറ്റിലെ ബാക്ടീരിയയുടെ 17 ഇരട്ടിയോളം വരുമിത്.

Read More >>