സോഷ്യൽ മീഡിയ സമയം കൊല്ലിയല്ല; യുട്യൂബിലൂടെ കോടിപതിയായി ആറു വയസുകാരി

യു ട്യൂബിൽ 30 ദശലക്ഷം സബ്സ്‌ക്രൈബർമാരുള്ള ദക്ഷിണ കൊറിയൻ താരമായ ആറു വയസുകാരിയായ ബോറം കിയാണ് കഥാപാത്രം.

സോഷ്യൽ മീഡിയ സമയം കൊല്ലിയല്ല; യുട്യൂബിലൂടെ കോടിപതിയായി ആറു വയസുകാരി

സോൾ: സോഷ്യൽ മീഡിയയിൽ വെറുതെ സമയം കളയുന്നവര്‍ക്ക് മാതൃകയുമായി കുഞ്ഞു പെൺകുട്ടി. സോഷ്യൽ മീഡിയ സമയം കൊല്ലിയല്ല പണം വാരുന്ന മരം കൂടിയാണെന്നു കൂടി തെളിയിക്കുകയാണ് ദക്ഷിണ കൊറിയക്കാരിയായ ഈ കൊച്ചു മിടുക്കി. യു ട്യൂബിൽ 30 ദശലക്ഷം സബ്സ്‌ക്രൈബർമാരുള്ള ദക്ഷിണ കൊറിയൻ താരമായ ആറു വയസുകാരിയായ ബോറം കിയാണ് കഥാ പാത്രം. കൊച്ചു ബോറത്തിന് രണ്ട് യു ട്യൂബ് ചാനലുകളാണുള്ളത്. കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്തുന്ന ഒരു ചാനലിന് 13.6 മില്യൻ സബ്സ്‌ക്രൈബർമാരുണ്ട്. 17.6 മില്യൻ സബ്സ്‌ക്രൈബർമാരുലുള്ള മറ്റൊന്ന് വീഡിയോ ബ്ലോഗാണ്. ബോറത്തിന്റെ വമ്പൻ ഹിറ്റായ ഒരു വീഡിയോ 'കുക്കിങ് പൊറോറോ ബ്ലാക്ക് നൂഡിൽ' യു ട്യൂബിൽ 376 ദശലക്ഷം പേരാണ് കണ്ടത്. 300 ദശലക്ഷത്തിലേറെ തവണ ആളുകൾ കണ്ട വിഡിയോകൾ വേറെയുമുണ്ട് ഈ കുരുന്നിന്റേതായി.

തന്റെ രണ്ടു യു ട്യൂബ് ചാനൽ വഴി ഇതിനകം തന്നെ ഇവർ കോടിപതിയായി വളർന്നു കഴിഞ്ഞു. ഇന്ന് ഈ കുരുന്നിന് സോളിൽ 55 കോടി രൂപയിലധികം വില വരുന്ന കെട്ടിടവും സ്വന്തമായുണ്ട്. ഓരോ മാസവും കോടികളുടെ പരസ്യവരുമാനമാണ് ഈ കൊച്ചുതാരം യുട്യൂബിൽ നിന്ന് സ്വന്തമാക്കുന്നത്. ഈ തുക ഉപയോഗിച്ചാണ് അഞ്ചുനില വീട് വാങ്ങിയത്.

Read More >>