ഡബ്ലിന്‍ അന്താരാഷ്ട്ര സാഹിത്യ പുരസ്കാരം,2020: നിര്‍ദേശ പട്ടികയില്‍ ബെന്യാമിനും

പരിഭാഷ ചെയ്ത നോവലുകളുടെ വിഭാഗത്തിലാണ് ബെന്യാമിന്റെ നോവല്‍ ഉള്‍പ്പെട്ടത്.

ഡബ്ലിന്‍ അന്താരാഷ്ട്ര സാഹിത്യ പുരസ്കാരം,2020: നിര്‍ദേശ പട്ടികയില്‍ ബെന്യാമിനും

2020 ലെ ഡബ്‌ളിന്‍ അന്താരാഷ്ട്ര സാഹിത്യ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ എഴുത്തുകാരന്‍ ബെന്യാമിനും ഇടം പിടിച്ചു. പരിഭാഷ ചെയ്ത നോവലുകളുടെ വിഭാഗത്തിലാണ് ബെന്യാമിന്റെ നോവല്‍ ഉള്‍പ്പെട്ടത്. പീറ്റര്‍ ഹാന്‍ഡ്‌കെ,ഒള്‍ക്ക തൊക്കര്‍സുക്ക്,ചികോ ബാര്‍കൗ പാവോലോ കൊഗ്നെറ്റി,അദെലെയ്ഡ് ഡി ക്‌ളെര്‍മോണ്ട് ടൊണ്ണെറെ,ജൗലിയന ഫക്‌സ്,ക്രിസ്റ്റിന റിവെ ഗര്‍സെ എന്നിവരുടെ നോവലുകളുടെ പരിഭാഷയും ബെന്യാമിന്റെ കൃതിക്കൊപ്പം ഇടം പിടിച്ചിട്ടുണ്ട്.

മലയാളത്തിനു പുറമെ അറബിക്,കാറ്റലന്‍ക്രൊയേഷ്യന്‍,ഡാനിഷ്,ഫ്രഞ്ച്, ജര്‍മന്‍, അയലന്റിക്, ഇറ്റാലിയന്‍, ജാപ്പനിസ്, കൊറിയന്‍, നോര്‍വീജിയന്‍, പോളിഷ്, പോര്‍ച്ചുഗീസ് ,റോമേനിയന്‍, റഷ്യന്‍, സ്ലൊവേനിയന്‍, സ്പാനിഷ് തുടങ്ങിയ ഭാഷകളിലെ 50 നോവലുകളാണ് നാമ നിര്‍ദേശം ചെയ്യപ്പെട്ടത്.40 ലോക രാജ്യങ്ങളിലെ 119 നഗരങ്ങളിലെ ലൈബ്രറികളില്‍ നിന്ന് നാമനിര്‍ദേശം ചെയ്തതും ഡബ്ലിനിലെ പബ്ലിക് ലൈബ്രറികളില്‍ ലഭ്യമായതുമായ 156 പുസ്തകങ്ങളാണ് പുരസ്‌കാരത്തിനു പരിഗണിക്കുന്നത്.

Next Story
Read More >>