കൃതിയില്‍ മുഖ്യമന്ത്രി

മലയാള കാര്‍ട്ടൂണിന്റെ നൂറാം വര്‍ഷത്തില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന നൂറ്റാണ്ടിന്റെ കാര്‍ട്ടൂണ്‍ പുസ്തകം മുഖ്യമന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്യും. ശങ്കറിന്റെ ശിഷ്യന്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസനെ മുഖ്യമന്ത്രി ആദരിക്കും. കൃതിക്കു വേണ്ടി ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കാതെ തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യുന്ന സംസ്ഥാന വൈദ്യുത ബോര്‍ഡിനും മുഖ്യമന്ത്രി ഉപഹാരം നല്‍കും.

കൃതിയില്‍ മുഖ്യമന്ത്രി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഫെബ്രു 11 തിങ്കള്‍) കൃതി സന്ദര്‍ശിക്കും. 3 മണിക്കാണ് പരിപാടി. കൃതി സന്ദര്‍ശനത്തിന്റെ ഭാഗമായി നവകേരളം, നവോത്ഥാനം, സഹകരണം എന്ന വിഷയത്തില്‍ കൃതിയുടെ മുഖ്യവേദിയായ പണ്ഡിറ്റ് കറുപ്പന്‍ ഹാളില്‍ മുഖ്യമന്ത്രി സംസാരിക്കും.

മലയാള കാര്‍ട്ടൂണിന്റെ നൂറാം വര്‍ഷത്തില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന നൂറ്റാണ്ടിന്റെ കാര്‍ട്ടൂണ്‍ പുസ്തകം മുഖ്യമന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്യും. ശങ്കറിന്റെ ശിഷ്യന്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസനെ മുഖ്യമന്ത്രി ആദരിക്കും. കൃതിക്കു വേണ്ടി ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കാതെ തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യുന്ന സംസ്ഥാന വൈദ്യുത ബോര്‍ഡിനും മുഖ്യമന്ത്രി ഉപഹാരം നല്‍കും.

ചടങ്ങില്‍ മുഖ്യമന്ത്രി ഹോര്‍ത്തൂസ് മലബാറിക്കൂസ് റിസര്‍ച്ച് ഫെല്ലോ ഡോ. സി. ആര്‍. സുരേഷിന് ജൈവകീര്‍ത്തി പുരസ്‌കാരം സമ്മാനിക്കും. പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മയായ സമതയാണ് പുരസ്‌കാരം നല്‍കുന്നത്. ടി എ ഉഷാകുമാരി, വി യു രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നെഴുതി സമത പ്രസിദ്ധീകരിക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കൂസ് സസ്യവൈവിധ്യവും നാട്ടുചികിത്സയും പഠനം, സംഗ്രഹം എന്ന പുസ്തകത്തിന്റെ പ്രകാശനം കൃതിയുടെ ജി. ശങ്കരക്കുറുപ്പ് വേദിയില്‍ ഫ്രണ്ട്‌ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന് നല്‍കി ഡോ. സി. ആര്‍. സുരേഷ് പ്രകാശനം ചെയ്യുന്നുണ്ട്. 4 മണിക്കാണ് ഈ പരിപാടി.