- Sun Feb 17 2019 14:53:13 GMT+0530 (IST)
- E Paper
Download App

- Sun Feb 17 2019 14:53:13 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മലയാള കവിതയെ കല്പ്പറ്റപ്പെടുത്തുന്നതില് നാരായണന് മാഷ് നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അത് തുടരുകയും ചെയ്യുന്നു. കല്പ്പറ്റയെന്നാല് വയനാട്ടിലെ ഒരു ദേശത്തിന്റെ പേരു മാത്രമല്ല, ഉര്‍വ്വരതയുള്ള മണ്ണിന്റെയും ഭാഷയുടെയും പ്രതിബിംബം കൂടിയാണു . നോവലിസ്റ്റ്, ഉപന്യാസകാരൻ, സാഹിത്യവിമർശകൻ, സാംസ്കാരിക നിരീക്ഷകൻ , അദ്ധ്യാപകന് എന്നീ നിലകളിലെല്ലാം തന്റെ മുദ്ര പതിപ്പിച്ചുവെങ്കിലും, കവിതയിലാണു മാഷുടെ ഊന്നല്‍. നടപ്പ്. വര്‍ത്തമാനം. ആശ്വാസം എന്ന കവിതയില്‍ നിന്ന് തുടങ്ങാം.
കവിതയുടെ കല്‍പ്പറ്റ സ്ക്കൂള്
കോഴിക്കോട് : പ്രാര്‍ത്ഥിക്കാന്‍ നോക്കുമ്പോള്‍ പ്രാര്‍ത്ഥന ഓര്‍മ്മയില്ല . അയാള്‍ അക്ഷരമാല ഒര്‍ത്തെടുത്ത് ചൊല്ലാന്‍ തുടങ്ങി. ക്രമം തെറ്റിയ അക്ഷരമാലയാണല്ലോ പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയില്‍ ക്രമം തെറ്റിയ അക്ഷരമാല ഉണ്ടല്ലോ. ദൈവം അക്ഷരമാലയില്‍ നിന്ന് പ്രാര്‍ത്ഥന വേര്തിരിച്ചെടുക്കട്ടെയെന്നാണു അയാളുടെ ന്യായം. കല്പറ്റ നാരായണന്റെ ആദ്യ കവിതാ സമാഹാരമായ ഒഴിഞ്ഞ വൃക്ഷഛായയിൽ എന്ന പുസ്തകത്തിലാണു ഈ ജീവിതമുഹൂര്ത്തമുള്ള കവിതയുള്ളത്. ഭാഷയുടെയും ജീവിതത്തിന്റെയും സൂക്ഷ്മതകളിലാണു നാരായാണന് മാഷുടെ കണ്ണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മലയാള കവിതയെ കല്പ്പറ്റപ്പെടുത്തുന്നതില് നാരായണന് മാഷ് നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അത് തുടരുകയും ചെയ്യുന്നു. കല്പ്പറ്റയെന്നാല് വയനാട്ടിലെ ഒരു ദേശത്തിന്റെ പേരു മാത്രമല്ല, ഉര്‍വ്വരതയുള്ള മണ്ണിന്റെയും ഭാഷയുടെയും പ്രതിബിംബം കൂടിയാണു . നോവലിസ്റ്റ്, ഉപന്യാസകാരൻ, സാഹിത്യവിമർശകൻ, സാംസ്കാരിക നിരീക്ഷകൻ , അദ്ധ്യാപകന് എന്നീ നിലകളിലെല്ലാം തന്റെ മുദ്ര പതിപ്പിച്ചുവെങ്കിലും, കവിതയിലാണു മാഷുടെ ഊന്നല്‍. നടപ്പ്. വര്‍ത്തമാനം. ആശ്വാസം എന്ന കവിതയില്‍ നിന്ന് തുടങ്ങാം.
അമ്മ മരിച്ചപ്പോള്‍
ആശ്വാസമായി
ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈരം കെടുത്തില്ല
ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെ
തല തുവര്ത്തണ്ട
ആരും ഇഴ വിടര്‍ത്തി നോക്കില്ല
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണര്‍ത്തില്ല
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാന്‍
ടോര്‍ച്ചെടുക്കേണ്ട
വിഷം തീണ്ടി
രോമത്തുളകളിലൂടെ ചോര വാര്‍ന്ന് ചത്ത
അയല്‍ക്കാരനെയോത്ത്
ഉറക്കത്തില്‍ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാന്‍ എത്തിയാല്‍ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു
തന്റെ കുറ്റമാണു
ഞാനനുഭവിക്കുന്നതത്രയും
എന്ന ഗര്‍ഭകാലത്തോന്നലില്‍ നിന്ന്
അമ്മ ഇന്നലെ മുക്തയായി
ഒടുവില്‍ അമ്മയെന്നെ
പെറ്റു തീര്‍ന്നു
ഭൂമിയില്‍ ശരീരവേദനകൊണ്ടല്ലാതെ
ദു:ഖം കൊണ്ട്
ഇനിയാരും കരയുകയില്ല.
അമ്മ പെറ്റു തീര്‍ന്നിടത്തു നിന്നും കല്‍പ്പറ്റ മാഷ് , കവിതയുടെ അസാധ്യ വഴികളിലൂടെയാണു സഞ്ചാരം നടത്തുന്നത്. ഭാഷയുടെ വളവുകളിലും തിരിവുകളിലും അപകടകരമായി തന്നെയാണു അതിന്റെ പോക്ക്. കിണറിന്റെ ആള്‍മറയിലിരുന്ന് കവിതാ വായന നടത്തുന്ന ഒരാള്‍ മാഷിന്റെ മിക്ക കവിതകളിലുമുണ്ട്. ആകാശം വിട്ട് അത് അനന്തതയിലേക്കും ശൂന്യതയിലേക്കുമൊക്കെ അത് സഞ്ചാരം നടത്തുന്നുണ്ട്. അവതരണത്തിലെ ശ്രദ്ധയാണു കല്‍പ്പറ്റ കവിതാ സ്കൂളിന്റെ ഒരു പ്രത്യേകത. ഒരു പുക കൂടി എന്ന കവിത മാഷ് വായിക്കുന്നത് കേള്‍ക്കുക.
ഇരുട്ടില്‍
ഒരെലി
കുഞ്ഞിനെ
പൂച്ചയെച്ചൂണ്ടിക്കാട്ടി പഠിപ്പിക്കുകയാണ്
വലിയ കാഴ്ചശക്തിയാണ് ,
എപ്പോഴും കണ്ണില്‍പ്പെടാം
വലിയ കേള്‍വിശക്തിയാണ് ,
ഒരു രോമം നിലത്തു വീഴുന്ന ഒച്ച കേട്ടാല്‍
ആരുടെതാണെന്നറിയും
സൌമ്യമൂര്‍ത്തിയാണ്
മറിച്ചിടുന്നത് മൃദുവായ കൈപ്പത്തികൊണ്ടാണ്
ക്ഷമാമൂര്‍ത്തിയാണ്
മുഴുമിപ്പിക്കാന്‍ നാലും അഞ്ചും മണിക്കൂറെടുക്കും
ദയാവാരിധിയാണ്
പല തവണ നമുക്ക് ജീവിതം തിരിച്ചുതരും
സഹൃദയനാണ്
വാലിന്റെ അവസാനത്തെ വളഞ്ഞുനിവരല്
ആസ്വദിക്കും
ഒരു തിരക്കുമില്ല
സമയത്തിന്റെ പ്രഭുവാണ്
(സമയപ്രഭു)
ഗാന്ധിയെ
വരയ്ക്കാനെളുപ്പമാണ്
മൂന്നോ നാലോ രേഖകള്‍ മതി
ഗാന്ധിയായി
വേഷം കെട്ടാനെളുപ്പമാണ്
കെട്ടിയ വേഷങ്ങളഴിച്ചു കളഞ്ഞാല്‍ മതി.
( ഗാന്ധിമാര്‍ഗ്ഗം )
കവിതയില്‍ തന്നെ വര്‍ത്തമാനം പറയുന്ന കല്‍പ്പറ്റ നാരായണന് മാഷ് വര്‍ത്തമാനത്തെക്കുറിച്ച് വര്‍ത്തമാനം പറയുന്നു. പുതിയ കാലത്തെ മീ ടു മൂവ്മെന്റ്, അതിലൂടെ റദ്ദാക്കപ്പെടുന്ന വ്യക്ത്യിത്വങ്ങള്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കവിത, അമ്മ തുടങ്ങിയവയാണു വിഷയങ്ങള്‍ .
" തീർന്നുപോവരുതേ എന്ന് കൊതിക്കുന്നിടത്ത് കൃത്യമായി നിർത്തിയിരിക്കും മാഷ്. സുഗന്ധവും സൗന്ദര്യവുമുള്ള വാക്കുകൾ വായിച്ചു കൊതിതീരും മുമ്പേ, മതിയെന്ന് നുണപ്പിക്കും അദ്ദേഹം! ' നൌഷാദ് കുനിയില്‍ എന്ന വായനക്കാരന്റെ സാക്ഷ്യമാണിത്. നൌഷാദിന്റെ കുറിപ്പിലെ ചില വരികള്‍ കൂടി ചേര്‍ക്കുന്നു.
ഒറീസ്സയിലെ പുരിയിൽ നിന്ന് ചിൽക്കയിലേക്ക് ബസിൽ സഞ്ചരിക്കവേ പുറംകാഴ്ചകൾ വായനാടിനോട് സദൃശമായിത്തോന്നിയതിനെ കല്‍പ്പറ്റ മാഷ് കലർപ്പറ്റ, കെൽപ്പുറ്റ ഭാഷയിലേക്ക് പകർത്തുന്നത് ഇങ്ങനെ:
"ഒറീസ്സയിലെ പുരിയിൽനിന്ന് ചെക്കയിലേക്കുള്ള ബസ് വഴിമാറി പഴയ വായനാട്ടിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് നൊടിനേരം ഞാൻ ഭ്രമിച്ചു. ഇറ താഴ്ന്ന, കോലായിൽ പാലകക്കട്ടിലുകളിട്ട അതേ പുൽപ്പരപ്പുകൾ. ആളുയരത്തിൽ വൈക്കോൽക്കൂനകളുള്ള, അതിലെത്താത്ത വിധത്തിൽ കുറുക്കിക്കെട്ടിയ പൈക്കിടാങ്ങളുള്ള, ചാണകം മെഴുകിയ മുറ്റങ്ങൾ. വീട്ടിലേക്കു കയറാറാവുമ്പോൾ വലുതാവുന്ന നടവരമ്പ്, ചുറ്റും കൊയ്ത്തുകഴിഞ്ഞ പാടങ്ങൾ, കുത്തിയൊഴുകുന്ന ചെറുതോടുകൾ, അടുത്ത ചളിക്കണ്ടത്തിലേക്കു കയറുന്ന താറാവിൻ പട്ടങ്ങൾ, അങ്ങിങ്ങായി കെട്ടിയിട്ട മെലിഞ്ഞ നാടൻപശുക്കൾ, തിന്നാതെ തലയുയർത്തി ആരെയോ വെല്ലുവിളിച്ച് മുക്രയിടുന്ന ക്ഷീണിച്ച വയസ്സൻകാള, പാടത്തിൽനിന്ന് പറമ്പിൽ കയറിനിൽക്കുന്ന വീടുകൾ. ഞാൻ വരുന്നുണ്ടോ എന്ന് എൻറെ അമ്മ അതിലൊരു വീട്ടിലിരുന്ന് നോക്കുന്നുണ്ടാവുമോ?" :-)
തീർന്നുപോവരുതേ എന്ന് കൊതിക്കുന്നിടത്ത് കൃത്യമായി നിർത്തിയിരിക്കും മാഷ്. സുഗന്ധവും സൗന്ദര്യവുമുള്ള വാക്കുകൾ വായിച്ചു കൊതിതീരും മുമ്പേ, മതിയെന്ന് നുണപ്പിക്കും അദ്ദേഹം!
അതെ
അത് കൂടിയാണു കവിതയിലെ കല്‍പ്പറ്റ സ്ക്കൂള് .
