കഥയെഴുതുന്ന പീ.ജി.നെരൂദ

കവിതയുമായി ബന്ധപ്പെട്ട് നെരൂദയെന്ന് കേള്‍ക്കാത്ത വായനക്കാര്‍ കുറവായിരിക്കും. ഇങ്ങ് കേരളത്തില്‍ ഒരു പീ.ജി നെരൂദയുണ്ട്. കഥയാണു ആളുടെ തട്ടകം. പക്ഷേ പേരു ശരിക്കും നെരൂദയില്‍ നിന്നും കടമെടുത്തതാണു.

കഥയെഴുതുന്ന പീ.ജി.നെരൂദപീ.ജി.നെരൂദയുടെ കഥകള്‍ പ്രകാശനം

കോഴിക്കോട് : കഴിഞ്ഞ ആഴ്ച്ചയാണു പീ ജി നെരൂദ എന്ന ചെറുപ്പക്കാരന്റെ കഥാപുസ്തകം പുറത്തിറങ്ങിയത്. പീ.ജി.നെരൂദയുടെ കഥകള്‍ എന്നാണു തലക്കെട്ട്. ധ്വനി ബുക്സാണു പ്രസാധകര്‍ . ലോക സാഹിത്യത്തില്‍ തലയെടുപ്പുള്ള പേരാണ് നെരൂദയുടേത്. ഇതെങ്ങനെ ഈ പേരു വന്നുവെന്ന് കഥാകാരനോട് ചോദിച്ചു. ഇതായിരുന്നു ഉത്തരം.

ആലപ്പുഴയിലെ ചെങ്ങന്നൂര്‍ താലൂക്കിലെ മുളക്കുഴയില്‍ മല്ലികയുടെയും ഗോപിനാഥന്റേയും മകനാണു പീ.ജി.ക്യഷ്ണകുമാര്‍. നെരൂദയെന്ന ക്യഷ്ണകുമാര്‍ തന്റെ കഥാസമാഹാരത്തിന്റെ എന്നെ വില്‍പ്പനയ്ക്ക് എന്ന കഥ വായിക്കുന്നു.

ചെങ്ങന്നൂര്‍ അറിയാതെ പോയ ചെങ്ങന്നൂരാതിക്കാണു പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. അതേക്കുറിച്ച് എഴുത്തുകാരന്‍


Read More >>