കേരളത്തിലെ എല്ലാ പ്രമുഖ പുസ്തക പ്രസാധകരുടെയും പുസ്തകങ്ങൾ ഇനി ഈ ഈ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. വാങ്ങിയ പുസ്തകങ്ങൾ ഒരുമിച്ച് നേരിട്ട് വീട്ടിലെത്തും. ആവശ്യമെങ്കിൽ ഗിഫ്ട് പേപ്പറിൽ പൊതിഞ്ഞു നിങ്ങളുടെ സുഹൃത്തുക്കൾക്ക് എത്തിക്കാനുള്ള സൗകര്യവും ഉണ്ട്. വെബ്‌സൈറ്റിൽ ലഭ്യമല്ലാത്ത പുസ്തകങ്ങൾ കസ്റ്റമർ കെയറിൽ അപേക്ഷിച്ചാൽ ലഭ്യമാക്കും. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയവയിലൂടെ പണമടക്കാം.

പുസ്തകങ്ങൾക്ക് ജീവൻ നൽകാൻ ഓൺലൈൻ സംവിധാനങ്ങൾക്ക് കഴിയും.

Published On: 4 March 2019 4:11 PM GMT
പുസ്തകങ്ങൾക്ക് ജീവൻ നൽകാൻ ഓൺലൈൻ സംവിധാനങ്ങൾക്ക് കഴിയും.

കോഴിക്കോട്: പുസ്തകങ്ങൾക്ക് ജീവൻ നൽകാൻ ഓൺലൈൻ സംവിധാനങ്ങൾക്ക് കഴിയുമെന്ന് സമീമാർട്.കോം എന്ന ഓണലൈൻ ബുക്സ്റ്റോർ ഉദ്ഘാടനം ചെയ്‌തുകൊണ്ട് എഴുത്തുകാരൻ പി.കെ പാറക്കടവ് അഭിപ്രായപ്പെട്ടു. വീട്ടിൽ പുസ്തകങ്ങൾ കിട്ടുന്ന രീതിയുണ്ടെങ്കിൽ വായന കൂടുതൽ പരിപോഷിക്കും. കാരണം ഇന്നത്തെ ശീലങ്ങൾ മാറിയിട്ടുണ്ട്. കല്യാണത്തിന് വരെ പുസ്തകങ്ങൾ സമ്മാനമായി അയച്ചു കൊടുക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാ പ്രസാധകരുടെയും പുസ്തകങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാവുക എന്നത് വലിയൊരു കാര്യമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച സംവിധായകൻ ബന്ന ചേന്ദമംഗലൂർ പറഞ്ഞു.

കേരളത്തിലെ എല്ലാ പ്രമുഖ പുസ്തക പ്രസാധകരുടെയും പുസ്തകങ്ങൾ ഇനി ഈ ഈ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. വാങ്ങിയ പുസ്തകങ്ങൾ ഒരുമിച്ച് നേരിട്ട് വീട്ടിലെത്തും. ആവശ്യമെങ്കിൽ ഗിഫ്ട് പേപ്പറിൽ പൊതിഞ്ഞു നിങ്ങളുടെ സുഹൃത്തുക്കൾക്ക് എത്തിക്കാനുള്ള സൗകര്യവും ഉണ്ട്. വെബ്‌സൈറ്റിൽ ലഭ്യമല്ലാത്ത പുസ്തകങ്ങൾ കസ്റ്റമർ കെയറിൽ അപേക്ഷിച്ചാൽ ലഭ്യമാക്കും. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയവയിലൂടെ പണമടക്കാം.

കോഴിക്കോട് ഹോട്ടൽ സ്പാനിൽ നടന്ന ചടങ്ങിൽ കെ.ആർ സ്വാബിർ അദ്ധ്യക്ഷത വഹിച്ചു. എൻ റഷീദ് സ്വാഗതവും, അമീൻ അഹ്‌സൻ നന്ദിയും പറഞ്ഞു.

കുഴൂര്‍ വിത്സണ്‍

കുഴൂര്‍ വിത്സണ്‍

കവി, ബ്ലോഗര്‍, ഗ്രന്ഥകാരന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ @ തത്സമയം ഓണ്‍ലൈന്‍

Top Stories
Share it
Top