കവിതയുടെ ' ബുള്ളറ്റ് ട്രെയിന്‍ ' നാളെ ഓടിത്തുടങ്ങും

കവിയും വിവര്‍ത്തകനുമായ എന്‍. രവിശങ്കറിന്‍റെ പുതിയ ഇംഗ്ലീഷ് കവിതാസമാഹാരമാണു ബുള്ളറ്റ് ട്രെയിന്‍ ആന്‍ഡ് അതര്‍ ലോഡഡ് പോയംസ്. പാലക്കാട് ജില്ലാ ലൈബ്രറി സംഘടിപ്പിക്കുന്ന പ്രകാശന ചടങ്ങില്‍ പ്രമുഖ കാശ്മീരി കവി ഹുസെെഫ പണ്ഡിറ്റിനൊപ്പം ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രമുഖ കവികള്‍ പങ്കെടുക്കും .

കവിതയുടെ

പാലക്കാട് : കവിയും വിവര്‍ത്തകനുമായ എന്‍.രവിശങ്കറിന്റെ പുതിയ കാവ്യസമാഹാരം 'ദ ബുള്ളറ്റ് ട്രെയിന്‍ ആന്‍ഡ് അദര്‍ പോയംസിന്റെ പ്രകാശനം നാളെ ( 2019 മെയ് 5 , ഞായര്‍ ) . പാലക്കാട് ജില്ലാ പബ്ലിക് ലെെബ്രറിയില്‍ വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന കാവ്യസന്ധ്യയില്‍ വച്ച്, പ്രശസ്ത കവിയും എഴുത്തുകാരനുമായ ടി.പി.രാജീവന്‍ പുസ്തകം പ്രകാശനം ചെയ്യും.ജില്ലാ ലൈബ്രറി സംഘടിപ്പിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പ്രമുഖ കാശ്മീരി കവി ഹുസെെഫ പണ്ഡിറ്റാണു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള രോഹിത്, തമിഴില്‍ നിന്ന് ഇംഗ്ലീഷില്‍ എഴുതുന്ന ശ്രീവിദ്യ ശിവകുമാര്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്നുള്ള കവികളും കാവ്യസന്ധ്യയില്‍ പങ്കെടുക്കും .

ദീര്‍ഘകാലം ന്യൂ ഡല്‍ഹിയില്‍ ജീവിച്ച റാ ഷാ (Ra Sh ) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എന്‍.രവിശങ്കറിന്റെ രണ്ടാമത്തെ ഇംഗ്ലീഷ് കവിതാ സമാഹാരമാണു ബുള്ളറ്റ് ട്രെയിന്‍ . കല്‍ക്കത്ത ആസ്ഥാനമായ ഹവാക്കല്‍ പബ്ലിക്കേഷന്‍സാണു പ്രസാധകര്‍ .


പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ രവിശങ്കര്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷമാണു മുഴുവന്‍ സമയ കാവ്യപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത് . നവമാദ്ധ്യമങ്ങളിലൂടെ മലയാള കവിതകളുടെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധ കാട്ടിയ രവിശങ്കര്‍, 101 മലയാള കവിതകളുടെ വിവര്‍ത്തനം അടങ്ങിയ ഹൌ ടു ട്രാന്‍സലേറ്റ് ആന്‍ എര്‍ത്ത് വേം എന്ന പുസ്തകവും എഡിറ്റ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ പുസ്തകമായിരുന്നു ഹൌ ടു ട്രാന്‍സലേറ്റ് ആന്‍ എര്‍ത്ത് വേം.

Read More >>