വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് രണ്ടു കോടി നഷ്ടപരിഹാരം

തലക്കും മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു വയസ്സുള്ള കുട്ടി മരിച്ചിരുന്നു.നിരവധി ശസ്ത്രക്രിയകൾക്കു വിധേയയായ രഹന ഇപ്പോൾ നാട്ടിലാണ്.

വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് രണ്ടു കോടി നഷ്ടപരിഹാരം

ദുബൈ: വാഹനാപകടത്തിൽ പരുക്കേറ്റ കോഴിക്കോട് സ്വദേശിനിയായ രഹന ജാസ്മിന് രണ്ടു കോടി നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. 2015 ൽ ദുബൈമറീനാ മാളിന് സമീപത്ത് വച്ചാണ് വാഹനാപകടത്തിൽ ഗുരുതരമായ പരുക്ക് പറ്റിയത്. കുടുംബ സുഹൃത്തുക്കൾക്കൊപ്പം കാറിൽ പോകുമ്പോഴായിരുന്നു അപകടം.

തലക്കും മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു വയസ്സുള്ള കുട്ടി മരിച്ചിരുന്നു.നിരവധി ശസ്ത്രക്രിയകൾക്കു വിധേയയായ രഹന ഇപ്പോൾ നാട്ടിലാണ്. ചികിത്സ പൂർത്തിയായ ശേഷം ദുബൈയിലെ അഭിഭാഷകൻ അഡ്വ. ഷംസുദിൻ കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ടു നഷ്ടപപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുകയായിരുന്നു.

അമ്പതു ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ദുബൈ സിവിൽ കോടതിയിൽ ഫയൽ ചെയ്ത കേസിൽ പ്രാഥമിക കോടതി ഏഴു ലക്ഷം ദിർഹവും 9 ശതമാനം പലിശയും നഷ്ടപരിഹാരമായി നൽകാൻ എതിർ കക്ഷിയായ ഇൻഷുറൻസ് കമ്പനിക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ 7,00,000 ദിർഹം മതിയായ നഷ്ടപരിഹാരമല്ലെന്നു തെളിയിക്കാനാവശ്യമായ കാര്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ബാക്കി തുകക്കു വേണ്ടി വീണ്ടും അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. ഇതിലാണ് തുക 10 ലക്ഷം ദിർഹമായി ഉയർത്തിക്കൊണ്ട് അപ്പീൽ കോടതിവിധി പ്രസ്താവിച്ചത്.