ലോകത്തിലെ വന്‍ശക്തി രാജ്യങ്ങളുടെ പട്ടികയില്‍ സൗദിയും

ഒന്നും രണ്ടും സ്ഥാനങ്ങൾ യഥാക്രമം യു.എസ്, റഷ്യ എന്നീ രാജ്യങ്ങൾക്കാണ്. ചൈന, ജർമ്മനി, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളാണ് മൂന്നു മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.

ലോകത്തിലെ വന്‍ശക്തി രാജ്യങ്ങളുടെ പട്ടികയില്‍ സൗദിയും

റിയാദ്: ലോകത്തിലെ വൻശക്തി രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് രാഷ്ട്രമായ സൗദിയും. ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടിയാണ് സൗദി കരുത്തുറ്റ രാജ്യമാണെന്ന് തെളിയിച്ചിരിക്കുന്നത്. സൗദി അറേബ്യയും. യു.എസ് ന്യൂസ് ആന്റ് വേൾഡ് റിപ്പോർട്ട് നടത്തിയ പഠനത്തിൽ ഒൻപതാമതാണ് സൗദി അറേബ്യയുടെ സ്ഥാനം.

രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തിൽ തുടർച്ചയായ മൂന്നാം മാസവും സൗദി വളർച്ച രേഖപ്പെടുത്തി. സാമ്പത്തിക, രാഷ്ട്രീയ സൈനിക ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാന നിർണ്ണയം. കൂടാതെ അന്താരാഷ്ട്ര ബന്ധങ്ങൾ രൂപപ്പെടുത്തിയെടുക്കുവാനുള്ള ശക്തിയും വേഗതയും പ്രതിസന്ധികളെ നേരിടുവാനുള്ള കഴിവും പ്രത്യേകം പഠന വിധേയമാക്കിയിട്ടുണ്ട്.

ഒന്നും രണ്ടും സ്ഥാനങ്ങൾ യഥാക്രമം യു.എസ്, റഷ്യ എന്നീ രാജ്യങ്ങൾക്കാണ്. ചൈന, ജർമ്മനി, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളാണ് മൂന്നു മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.

പെൻസ്വിൽവാനിയ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ യു.എസ് ന്യൂസ് ആന്റ് വേൾഡ് റിപ്പോർട്ട് നടത്തിയ പഠനത്തിലൂടെയാണ് രാജ്യങ്ങളുടെ സ്ഥാനം നിർണ്ണയിച്ചത്. വിദേശ നാണ്യശേഖരം ഏറ്റവും കൂടുതലുള്ള അഞ്ചാമത്തെ രാജ്യമാണ് സൗദി. ഡിസംബറിലെ കണക്കനുസരിച്ച് രാജ്യത്തിന്റെ വിദേശ നാണ്യശേഖരം 51,000 കോടി ഡോളറായി ഉയർന്നിരുന്നു. സൈനികാവശ്യങ്ങൾക്കായി പണം ചെലവഴിക്കുന്നതിൽ മൂന്നാം സ്ഥാനവും സൗദിക്കാണ്.