തവണ വ്യവസ്ഥയില്‍ ഖത്തര്‍ എയര്‍വേയ്‌സില്‍ ടിക്കറ്റ് ബുക്കുചെയ്യാന്‍ എന്തു ചെയ്യണം?

ഇന്ത്യയിലെ തെരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുപയോഗിച്ച് ബുക്ക് ചെയ്യുന്നവർക്കാണ് ഈ അവസരം വിനിയോഗിക്കാനാവുക.

തവണ വ്യവസ്ഥയില്‍ ഖത്തര്‍ എയര്‍വേയ്‌സില്‍ ടിക്കറ്റ് ബുക്കുചെയ്യാന്‍ എന്തു ചെയ്യണം?

ദോഹ: ഇന്ത്യക്കാർക്ക് തവണ വ്യവസ്ഥയിൽ ടിക്കറ്റ് ബുക്കിങ്ങിന് അവസരമൊരുക്കി ഖത്തർ എയർവേയ്‌സ്. ഇന്ത്യയിലെ തെരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുപയോഗിച്ച് ബുക്ക് ചെയ്യുന്നവർക്കാണ് ഈ അവസരം വിനിയോഗിക്കാനാവുക.

ഖത്തർ എയർവേയ്‌സിന്റെ വെബ്‌സൈറ്റിൽ പേയ്‌മെന്റ് ഓപ്ഷനിൽ വ്യത്യസ്ത രാജ്യക്കാർക്കുള്ള സ്‌കീമുകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ ഇന്ത്യയുടെ പേര് കാണിക്കുന്നിടത്ത് ക്ലിക്ക് ചെയ്യുമ്പോഴാണ് പുതിയ ഇ.എം.ഐ സൗകര്യത്തെ കുറിച്ച് പറയുന്നത്.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിശ്ചിത ബാങ്കുകളുടെ ക്രെഡിറ്റ് ഉപയോഗിച്ച് ബുക്ക് ചെയ്യുമ്പോൾ തവണ വ്യവസ്ഥയിൽ പണമടക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ചെറിയ തുക ഇ.എം.ഐ ആയി അടച്ചതിന് ശേഷം പന്ത്രണ്ട് മാസം കൊണ്ട് മുഴുവൻ തുക അടച്ചാൽ മതിയാകും.യാത്രക്കാരോടുള്ള പ്രതിബദ്ധതയും ബന്ധവും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫറെന്ന് ഖത്തർ എയർവേയ്‌സ് സീനിയർ കൊമേഴ്‌സ്യൽ മാനേജർ നവീൻ ചൗള വിവിധ ഇന്ത്യൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.പ്രതിവാരം 102 സർവീസുകൾ ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് നടത്തുന്നുണ്ട്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, വിമാനത്താവളങ്ങളിലേക്ക് ഖത്തർ എയർവേയ്‌സിന്റെ സർവീസുകളുണ്ട്.

Read More >>