രാജീവ് ചെറായി - ആ ശബ്ദം നിലച്ചു

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യു എ ഇ മലയാളികള്‍ക്കിടയിലെ ശബ്ദ-ജീവസാന്നിദ്ധ്യമായിരുന്നു രാജീവ് ചെറായി. യു എ ഇ യിലെ ആദ്യത്തെ മലയാളം റേഡിയോ ആയ റേഡിയോ ഏഷ്യയുടെ തുടക്കം മുതലുള്ള കലാകാരനായിരുന്നു അദ്ദേഹം . ചടുലമായ അവതരണം കൊണ്ട് പ്രവാ‍സിമലയാളിയുടെ ജീവിതത്തെ കൂടുതല്‍ പ്രസരിപ്പുള്ളതാക്കാന്‍ രാജീവ് ചെറായി ശ്രമിച്ചിരുന്നു

രാജീവ് ചെറായി - ആ ശബ്ദം നിലച്ചു

റാസല്‍ഖൈമ : യു എ ഇ യിലെ മലയാളിസമൂഹത്തിനു, പ്രത്യേകിച്ച് മലയാളത്തേയും റേഡിയോ പ്രക്ഷേപണത്തേയും ഇഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഇന്ന് ദു:ഖവെള്ളിയായിരുന്നു. യു എ ഇ യുടെ പ്രവാസമലയാളത്തിന് കഴിഞ്ഞ 17 വര്‍ഷമായി പ്രസരിപ്പേകുന്ന റേഡിയോ അവതാരകന്റെ മരണവാര്‍ത്ത കേട്ടു കൊണ്ടാണു ഇന്ന് യു എ ഇ മലയാളികളുടെ ദിവസം ആരംഭിച്ചത്.

ഇന്ന് പുലര്‍ച്ചെ 2 മണിയോടെ കൊച്ചിയിലായിരുന്നു രാജീവ് ചെറായിയുടെ അന്ത്യം. അദ്ദേഹത്തിനു 49 വയസ്സായിരുന്നു. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം കൊച്ചിയില്‍ എത്തിയ രാജീവ് എറണാകുളം പിവി എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യു. എ ഇ യില്‍ അദ്ധ്യാപികയായ സംഗീതയാണു രാജീവ് ചെറായിയുടെ ഭാര്യ. മകന്‍ ആദിത്യ.

കലാഭവനിലൂടെയാണു എറണാകുളം ചെറായി സ്വദേശിയായ രാജീവ് കലാരംഗത്ത് ശ്രദ്ധ നേടുന്നത്. സ്റ്റേജ് ഷോകള്‍ക്കായി ആദ്യകാലത്ത് യു എ യില്‍ എത്തിയ ഈ കലാകാരന്‍ പിന്നീട് റേഡിയോ ഏഷ്യ എന്ന പ്രക്ഷേപണകേന്ദ്രത്തില്‍ ചേരുകയായിരുന്നു. റേഡിയോ ഏഷ്യയുടെ തുടക്കം മുതല്‍ തന്നെ ചെറായി റേഡിയോ ടീമിലുണ്ടായിരുന്നു. ചെറായി എക്സ്പ്രസ്സ്, സെര്‍ച്ച് ലൈറ്റ്, മധുരം മലയാളം എന്നിവയായിരുന്നു ഒടുക്കം പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്ന ചെറായി പരിപാടികള്‍

മലയാളത്തെ, പ്രക്ഷേപണത്തെ ഇഷ്ടപ്പെടുന്ന യു എ ഇ മലയാളികളുടെ ടൈം ലൈനുകളില്‍ ഇന്ന് സങ്കടത്തോടെ നിറഞ്ഞ് നില്‍ക്കുന്നത് രാജീവ് ചെറായി എന്ന പ്രക്ഷേപകന്റെ കഴിഞ്ഞ 17 വര്‍ഷത്തെ പ്രക്ഷേപണജീവിതവും മനുഷ്യര്‍ക്കിടയിലുള്ള ഇടപെടലുമാണു.

യു എ ഇ മലയാളികള്‍ക്കിടയില്‍ ആദ്യമായി റേഡിയോ ക്ലബ്ബ് ഉണ്ടാക്കാന്‍ പരിശ്രമിച്ച വ്യക്തിയും, എഴുത്തുകാരനും , കാല്‍നൂറ്റാണ്ടായി പ്രവാസമലയാളത്തിലെ സജീവസാന്നിദ്ധ്യവുമായ രമേഷ് പെരുമ്പിലാവ് രാജീവ് ചെറായിയെ ഓര്‍ക്കുന്നു. ഇങ്ങനെ.

Read More >>