ഒമാന്റെ ചില ഭാഗങ്ങളിൽ 60 ശതമാനം വരെ വാടക കുറഞ്ഞതായാണ് കണക്കുകൾ പറയുന്നത്.

ഒമാനില്‍ വീട്ടുവാടക കുത്തനെ കുറയുന്നു

Published On: 15 Feb 2019 7:49 AM GMT
ഒമാനില്‍ വീട്ടുവാടക കുത്തനെ കുറയുന്നു

മസ്‌കത്ത്: വിദേശികളായ ജീവനക്കാർ കൂടുതലായി നാട്ടിലേക്കു മടങ്ങുന്ന പശ്ചാത്തലത്തിൽ ഒമാന്റെ എല്ലാ ഭാഗങ്ങളിലും വീട്ടുവാടക വീണ്ടും കുറയുന്നു. ഒമാന്റെ ചില ഭാഗങ്ങളിൽ 60 ശതമാനം വരെ വാടക കുറഞ്ഞതായാണ് കണക്കുകൾ പറയുന്നത്.

ജോലി നഷ്ടപ്പെടുന്നവർ മടങ്ങുന്നതിനൊപ്പം സാമ്പത്തിക പ്രതിസന്ധിമൂലം നിരവധി പേർ കുടുംബങ്ങളെ നാട്ടിലേക്ക് അയക്കുന്നുമുണ്ട്. കൂടിയ വാടക ഈടാക്കിയിരുന്ന റൂവി, മസ്‌കത്ത് മേഖലകളിലും വാടക കാര്യമായി കുറഞ്ഞു. ആവശ്യക്കാർ കുറഞ്ഞതും വാടക കെട്ടിടങ്ങൾ വർധിച്ചതുമാണ് മസ്‌കത്തിലും സമീപ പ്രദേശങ്ങളിലും വാടക ഗണ്യമായി കുറയാൻ കാരണം.

ഒമാനിൽ സ്വദേശിവൽകരണം ശക്തമാക്കിയതും കാരണമായിട്ടുണ്ട്. ഇത് പ്രധാനമായും തിരിച്ചടിയായത് ജോലി തേടിയെത്തുന്ന പ്രവാസികൾക്കായിരുന്നു. സ്വദേശിവൽക്കരണം കർശനമാക്കുന്നതിന്റെ സൂചന നൽകി വിവിധ മന്ത്രാലയങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു.

വിദേശികൾക്ക് പുതിയ വിസ അനുവദിക്കുന്നത് 100-ൽ പരം മേഖലകളിൽ നിർത്തിവെച്ചിട്ടുണ്ട്.വീട്ടുവാടക കുത്തനെ കുറയുന്നതിനാൽ ഒമാന്റെ സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

Top Stories
Share it
Top