തൊഴിലുടമയുടെ വ്യാജ വാഗ്ദാനം: നിരവധി തൊഴിലാളികള്‍ പെരുവഴിയില്‍

കന്യാകുമാരി സ്വദേശിയായ രാജയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ രണ്ടു ക്യാമ്പുകളിലായി 90 തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. അതിൽ ഒരു ക്യാമ്പിലെ തൊഴിലാളികളാണ് ഇപ്പോൾ ദുരിതത്തിലായത്.

തൊഴിലുടമയുടെ വ്യാജ വാഗ്ദാനം: നിരവധി തൊഴിലാളികള്‍ പെരുവഴിയില്‍representative image

റാസൽഖൈമ : തൊഴിലുടമ വാടക നൽകാത്തതിനാൽ കെട്ടിടയുടമ താമസക്കാരായ 33 തൊഴിലാളികളെ ഇറക്കിവിട്ടു. തൊഴിലാളികള്‍ റാക് ഇന്ത്യൻ റിലീഫ് കമ്മിറ്റിയിൽ അഭയം തേടിയെത്തി. എസ്.എസ്.എം. മറൈൻ എന്ന കമ്പനിയിലെ തൊഴിലാളികളായ ഇവർ ഒരുവർഷമായി അവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാൽ കഴിഞ്ഞദിവസം ഇവരുടെ സേവനങ്ങൾ കമ്പനി അവസാനിപ്പിച്ചതായി തൊഴിലാളികൾ പറയുന്നു.

കന്യാകുമാരി സ്വദേശിയായ രാജയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ രണ്ടു ക്യാമ്പുകളിലായി 90 തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. അതിൽ ഒരു ക്യാമ്പിലെ തൊഴിലാളികളാണ് ഇപ്പോൾ ദുരിതത്തിലായത്.

കർണാടക, ബിഹാർ, ഉത്തർപ്രദേശ്, കൊൽക്കത്ത, കേരളം എന്നിവിടങ്ങളിൽനിന്നുള്ള ഇവർ 45,000 മുതൽ 75,000 രൂപ വരെ വിസയ്ക്കായി നൽകിയാണ് ഇന്ത്യയിൽ നിന്നുള്ള ഏജന്റ് വഴി റാസൽഖൈമയിൽ എത്തിയത്. കരാർ പ്രകാരം 1500 ദിർഹം ശമ്പളം നിശ്ചയിച്ചിരുന്നെങ്കിലും ആയിരം രൂപയാണ് ആദ്യമാസങ്ങളിൽ തൊഴിലുടമ നൽകിയിരുന്നത്. കഴിഞ്ഞ ഒക്ടോബർ മുതൽ അത് ഇരുനൂറു ദിർഹം വീതമായി. ഡിസംബർ മുതൽ അതുമില്ല എന്നും തൊഴിലാളികൾ പറഞ്ഞു.

വിസയ്ക്കുള്ള പണം താനല്ല വാങ്ങിയതെന്നും കൃത്യമായി ജോലി ചെയ്യാത്തതുകൊണ്ടാണ് സേവനം അവസാനിപ്പിച്ചതെന്നുമാണ് തൊഴിലുടമയായ രാജ ആരോപിക്കുന്നത്. ഭക്ഷണത്തിനുപോലും പണം നൽകാതായപ്പോഴാണ് പലരും ജോലിചെയ്യാൻ തയ്യാറാവാതിരുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.

ഏജന്റ് നൽകിയ വാഗ്ദാനം വിശ്വസിച്ചു ഗൾഫ് സ്വപ്നവുമായി ഇവിടെയെത്തി കബളിപ്പിക്കപ്പെട്ടവരാണ് പലരും. ശമ്പള കുടിശികയും ടിക്കറ്റും നൽകി ഉടനെ ഇവരെ നാട്ടിൽ എത്തിക്കാമെന്നു സ്ഥാപനമുടമ രാജയും ക്യാമ്പ് ഓഫീസർ പ്രകാശും ഉറപ്പു നൽകിയിട്ടുണ്ട്. മതിയായ രേഖകളോ, ജോലിയെക്കുറിച്ചുള്ള ധാരണയോ ഇല്ലാതെ ഇവിടെയെത്തി കബളിപ്പിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്.

Read More >>