തലൈവർക്കൊപ്പം നയൻസ്

'ചന്ദ്രമുഖി', 'കുശേലൻ', 'ശിവജി' എന്നീ ചിത്രങ്ങൾക്കു ശേഷം നയൻതാര രജനികാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രമാണിത്

തലൈവർക്കൊപ്പം നയൻസ്

ചെന്നൈ: എ.ആർ മുരുകദോസ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തുന്ന 'ദർബാറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നയൻതാരയാണ് നായിക. എ ആർ മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദർബാർ'.

അതേസമയം ഇത് നാലാമത്തെ തവണയാണ് രജനികാന്തും നയൻതാരയും ഒന്നിക്കുന്നത്. 'ചന്ദ്രമുഖി', 'കുശേലൻ', 'ശിവജി' എന്നീ ചിത്രങ്ങൾക്കു ശേഷം നയൻതാര രജനികാന്തിനൊപ്പംഅഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ദർബാറി'നുണ്ട്.

'തുപ്പാക്കി','ഗജിനി' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്'സർക്കാറി'നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ദർബാർ'. ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

മുരുഗദോസിന്റെ 'കത്തി' (2014) എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് നിർമ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷൻസ് വീണ്ടും മുരുഗദോസ് ചിത്രത്തിനു വേണ്ടി കൈകോർക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

എസ് ജെ സൂര്യയും ചിത്രത്തിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മറ്റു താരങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നിലവിൽ നയൻതാരയെ മാത്രമാണ് കാസ്റ്റ് ചെയ്തിരിക്കുന്നതെന്നും കാസ്റ്റിങ്ങിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി ഉടനെ അറിയിക്കുമെന്നും അതുവരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും രജനികാന്തിന്റെ അടുത്ത വൃത്തങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Read More >>