കൽക്കി ഫസ്റ്റ് ലുക് പുറത്തിറങ്ങി

ഓ​ഗസ്റ്റ് എട്ടിന് ചിത്രം പുറത്തിറങ്ങും.

കൽക്കി ഫസ്റ്റ് ലുക് പുറത്തിറങ്ങി

ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന കൽക്കിയുടെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. ഇതിനോടകം സോഷ്യൽ മീഡിയ വഴി പ്രചരിച്ച ടൊവിനോയുടെ കൽക്കി ലുക് വൻ ഹിറ്റായിക്കഴിഞ്ഞു. ഇതിനിടെയാണ് വിഷു ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.

പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രം സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് കൽക്കി. സെക്കന്റ് ഷോ, കൂതറ, തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാരത്തിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ്. രചന സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാറാം; ക്യാമറ ഗൗതം ശങ്കര്‍, എഡിറ്റര്‍ രഞ്ജിത്ത് കൂഴൂര്‍, വിതരണം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്.

ഓ​ഗസ്റ്റ് എട്ടിന് ചിത്രം പുറത്തിറങ്ങും.