കേരളമെന്റെ നാട്....; 'ഉള്‍ട്ട' ഗാനമെത്തി

സ്ത്രീകള്‍ക്ക് പ്രധാന നേതൃസ്ഥാനങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം മുന്‍തൂക്കമുള്ള ഒരു സാങ്കല്‍പ്പിക ഗ്രാമത്തിന്റെ കഥയാണ് ഉള്‍ട്ട.

കൊച്ചി: ഗോകുല്‍ സുരേഷ് നായകനായുള്ള ചിത്രം ഉള്‍ട്ടയുടെ വീഡീയേ ഗാനമെത്തി. കെ.കുഞ്ഞികൃഷ്ണന്റെ വരികള്‍ക്ക് സുദര്‍ശനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയാണ് ആലാപനം. സ്ത്രീകള്‍ക്ക് പ്രധാന നേതൃസ്ഥാനങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം മുന്‍തൂക്കമുള്ള ഒരു സാങ്കല്‍പ്പിക ഗ്രാമത്തിന്റെ കഥയാണ് ഉള്‍ട്ട.

ഫിക്ഷന്റെയും ഫാന്റസിയുടെയും ഘടകങ്ങള്‍ കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളതെന്നും ഗോകുല്‍ സുരേഷ് പറയുന്നു. സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഉള്‍ട്ടയില്‍ അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ നായികമാരായി എത്തുന്നു.

സിപ്പി ക്രീയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍ ഡോ.സുഭാഷ് സിപ്പി നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സുരേഷ് പൊതുവാള്‍ തന്നെയാണ്. രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍,ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, സേതുലക്ഷ്മി, രചന നാരായണന്‍കുട്ടി, തെസ്‌നി ഖാന്‍, ആര്യ, മഞ്ജു സുനിച്ചന്‍, കോട്ടയം പ്രദീപ്,ജാഫര്‍ ഇടുക്കി, സിനോജ് വര്‍ഗ്ഗീസ്, സുബീഷ് സുധി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രകാശ് വേലായുധനാണ് കേമറ.

Read More >>