'പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്'; ഗോപി സുന്ദറിന് പ്രണയദിനാശംസകളുമായി അഭയ

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഗോപി സുന്ദറിന് അഭയ പ്രണയദിനാശംസകൾ നേർന്നത്.

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് ഗായിക അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. എന്നാൽ ഇവയ്ക്കൊന്നും മുഖം കൊടുക്കാതെ ഇരുവരും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്.

ഇപ്പോഴിതാ വാലന്റൈൻസ് ഡേയിൽ പ്രണയിച്ചു തീരാത്ത തങ്ങളുടെ ജീവിതത്തെ കുറിച്ചു പറഞ്ഞുകൊണ്ട് അഭയ ഗോപി സുന്ദറിന് പ്രണയദിനാശംസകൾ നേർന്നിരിക്കുകയാണ്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഗോപി സുന്ദറിന് അഭയ പ്രണയദിനാശംസകൾ നേർന്നത്.

" പത്തു വർഷത്തെ നീണ്ട യാത്രയ്ക്ക് … എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മൽ നടത്തിയ യാത്ര … നമ്മൾ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും …. കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്! പ്രണയദിനാശംസകൾ," - അഭയ കുറിച്ചു.

Read More >>