ആഭരണങ്ങള്‍ വില്‍ക്കേണ്ടി വന്നു; 500 രൂപ വരെ കടം വാങ്ങേണ്ട അവസ്ഥ: വെളിപ്പെടുത്തലുകളുമായി നടി നൂപുര്‍ അലങ്കാര്‍

എന്റെ ചിലവുകള്‍ക്കായി ഒരാള്‍ 500 രൂപ നല്‍കി. ഇതുവരെ 50,000 രൂപ വരെ കടം വാങ്ങേണ്ടി വന്നിട്ടുണ്ട്. എപ്പോഴാണ് പ്രശ്‌നങ്ങള്‍ അവസാനിക്കുകയെന്നതിനെ കുറിച്ച് ഒരു വ്യക്തതയുമില്ല.

ആഭരണങ്ങള്‍ വില്‍ക്കേണ്ടി വന്നു; 500 രൂപ വരെ കടം വാങ്ങേണ്ട അവസ്ഥ: വെളിപ്പെടുത്തലുകളുമായി നടി നൂപുര്‍ അലങ്കാര്‍

പഞ്ചാബ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ തന്റെ ആഭരണ വില്‍ക്കേണ്ടി വന്നതായും കടം വാങ്ങേണ്ടി വന്നതായും വെളിപ്പെടുത്തി നടി നൂപുര്‍ അലങ്കാര്‍. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിലാണ് പിഎംസി ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാവുത്. തന്റെ സമ്പാദ്യം പിഎംസി ബാങ്കില്‍ നിക്ഷേപിച്ചിരുന്നതായും ഇപ്പോള്‍ 500 രൂപയ്ക്ക് താഴെവരെയുള്ള സംഖ്യ ആളുകളില്‍ നിന്നും കടം വാങ്ങേണ്ട അവസ്ഥയാണെന്നും ഒരു ദേശീയ മാധ്യമത്തിനോടാണ് നടി വെളിപ്പെടുത്തിയത്.

പിഎംസി ബാങ്കിലുള്ള ഞങ്ങളുടെ അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തതോടെ കയ്യില്‍ പണമില്ല. ആഭരണങ്ങള്‍ വില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ചിലരില്‍ നിന്നും 3000 രൂപ കടം വാങ്ങേണ്ടി വന്നു. എന്റെ ചിലവുകള്‍ക്കായി ഒരാള്‍ 500 രൂപ നല്‍കി. ഇതുവരെ 50,000 രൂപ വരെ കടം വാങ്ങേണ്ടി വന്നിട്ടുണ്ട്. എപ്പോഴാണ് പ്രശ്‌നങ്ങള്‍ അവസാനിക്കുകയെന്നതിനെ കുറിച്ച് ഒരു വ്യക്തതയുമില്ല. പണം നഷ്ടപ്പെടുമോയെന്ന ഭയം ഞങ്ങള്‍ക്കുണ്ട്.

പണമില്ലാതെ ഞങ്ങള്‍ കഷ്ടപ്പെടുകയാണ്. ഇനി ഞങ്ങള്‍ക്ക് വീട് വില്‍ക്കേണ്ടതായി വരും. എന്തുകൊണ്ടാണ് ഞാന്‍ സമ്പാദിച്ച പണം എനിക്ക് ഉപയോഗിക്കാനാവത്തത്. ഞാന്‍ ശരിയായ വരുമാന നികുതി അടയ്ക്കുന്നയളാണെന്നും നടി പറഞ്ഞു. സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുര്‍ന്ന് പണമിടപാടുകള്‍ നടത്തുന്നതില്‍ നിന്ന് പിഎംസി ബാങ്കിനെ റിസര്‍വ് ബാങ്ക് വിലക്കിയിട്ടുണ്ട്. 4355 കോടിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്കിനെതിരെ ഒക്ടോബറിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Next Story
Read More >>