'ഇതെന്ത് നിഷ്‌ക്കു ലുക്കാ...?'; ഐശ്വര്യ ലക്ഷ്മിയുടെ ചിത്രമേറ്റെടുത്ത് സോഷ്യൽ മീഡിയ

ടൊവീനോ നായകനായ മായാനദി മുതൽക്കാണ് നടിയെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്.

ചുരുങ്ങിയ കാലങ്ങൾ കൊണ്ടു തന്നെ മലയാളത്തിലെ യുവനായികമാർക്കിടയിൽ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. ടൊവീനോ നായകനായ മായാനദി മുതൽക്കാണ് നടിയെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. നടിയുടെ അഭിനയവും മേക്കോവറുമെല്ലാം ആരാധകർ ചർച്ച ചെയ്യാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് 'ശാലീന സുന്ദരി'യും 'നിഷ്ക്കു'വുമായ ഐശ്വര്യയുടെ പുതിയ ചിത്രമാണ്. മോഡലിംഗ് കാലത്തുനിന്നുള്ള ചിത്രമാണിതെന്നാണ് പറയപ്പെടുന്നത്. കസവു സാരിയുടുത്ത് ജിമിക്കിയും ധരിച്ചുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എം.ബി.ബി.എസ് ബിരുദം നേടിയ ശേഷമാണ് ഐശ്വര്യ അഭിനയരംഗത്തേക്ക് വരുന്നത്.

View this post on Instagram

Guess Who?

A post shared by Mallu Hub (@mallu.hub.online) on

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. തുടർന്ന് മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിശാൽ ചിത്രം ആക്ഷനിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഐശ്വര്യ. മണിരത്നം ചിത്രം പൊന്നിയിൻ ശെൽവനിലും ശ്രദ്ധേയമായ കഥാപാത്രത്തെ ഐശ്വര്യ അവതരിപ്പിക്കുന്നുണ്ട്.

Next Story
Read More >>