ചുംബിക്കുമ്പോള്‍ പോലും ഇടയിലുണ്ടാകും; നാഗചൈതന്യയുടെ 'ആദ്യ ഭാര്യ'യെക്കുറിച്ച് സാമന്ത

വിവാഹത്തിന് മുമ്പേ നിങ്ങൾ ഒന്നിച്ചായിരുന്നു താമസമെന്ന് തനിക്കറിയാം,​ അതിനാൽ സത്യം പറയണമെന്നും അവതാരക ആവശ്യപ്പെട്ടു. ഇതോടെ ചിരിച്ച് കൊണ്ട് സാമന്ത മനസ് തുറന്നു.

ചുംബിക്കുമ്പോള്‍ പോലും ഇടയിലുണ്ടാകും; നാഗചൈതന്യയുടെ

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു തെന്നിന്ത്യന്‍ അഭിനേതാക്കളായ സാമന്ത അക്കിനേനിയും നാഗചൈതന്യയും വിവാഹിതരായത്. ആരാധകരും തെലുങ്ക് സിനിമാ ലോകവും താര വിവാഹം ആഘോഷമാക്കുകയും ചെയ്തു. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ നാഗാര്‍ജുനയുടെ ആദ്യഭാര്യയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സമന്ത. വിവാഹ ശേഷം ചെറിയൊരു ഇടവേളയെടുത്ത സാമന്ത വീണ്ടും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിനിടെ തെലുങ്ക് സിനിമ ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഷോ ആയ ഫിറ്റ് അപ്പ് വിത്ത് സ്റ്റാര്‍സ് എന്ന പരിപാടിയിലാണ് ഭര്‍ത്താവിനെക്കുറിച്ചുള്ള ഒരു രസകരമായ രഹസ്യം സാമന്ത പുറത്തുവിട്ടത്.

പ്രണയ ജീവിതത്തെക്കുറിച്ചായിരുന്നു അവതാരകയുടെ ആദ്യ ചോദ്യം,​ എന്നാൽ സാമന്തഅതിൽ നിന്നും ഒഴിഞ്ഞുമാറി. തുടർന്ന് ഉടൻ തന്നെ അടുത്ത ചോദ്യവുമായി അവതാരകയായ ലക്ഷ്മി മച്ചുവെത്തി. വിവാഹ ശേഷം നിങ്ങളുടെ കിടപ്പുമുറിയിൽ മാറിയ കാര്യങ്ങൾ എന്തൊക്കെയെന്നായിരുന്നു എന്നായിരുന്നു ഇത്. അതിൽ നിന്ന് ഒഴിഞ്ഞ് മാറാൻ നടി ശ്രമിച്ചെങ്കിലും അവതാരക വിട്ടില്ല.

വിവാഹത്തിന് മുമ്പേ നിങ്ങൾ ഒന്നിച്ചായിരുന്നു താമസമെന്ന് തനിക്കറിയാം,​ അതിനാൽ സത്യം പറയണമെന്നും അവതാരക ആവശ്യപ്പെട്ടു. ഇതോടെ ചിരിച്ച് കൊണ്ട് സാമന്ത മനസ് തുറന്നു. സത്യത്തിൽ തലയണയാണ് നാഗചൈതന്യയുടെ ആദ്യ ഭാര്യ. വിവാഹം ശേഷം ഒന്നു ചുംബിക്കണമെങ്കിൽപ്പോലും ഞങ്ങൾക്കിടിൽ തലയിണ ഉണ്ടാകുമെന്നും സാമന്ത പറഞ്ഞു.

ഇത്രയേ പറയുന്നുള്ളുവെന്നും ഇപ്പോൾത്തന്നെ കുറേ കാര്യങ്ങൾ പറഞ്ഞെന്നും താരം കൂട്ടിച്ചേർത്തു. താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങൾ അവതാരകയായ ലക്ഷ്മി മച്ചു ചോദിച്ചുവെങ്കിലും ഇതില്‍ പലതിനും മൗനമായിരുന്നു സാമന്തയുടെ മറുപടി.

Read More >>