23 വയസുള്ള കൊച്ചു പയ്യൻ; പ്രായത്തിന്‍റെ പക്വതയില്ലായ്മ കൊണ്ട് ചെയ്യുന്ന കാര്യങ്ങൾ ക്ഷമിക്കണം: ഷീല

മയക്കുമരുന്നുകള്‍ സെറ്റില്‍ ഉപയോഗിക്കുന്നതായുള്ള ആരോപണം ശരിയല്ലെന്നാണ് വിശ്വസിക്കുന്നത്.

23 വയസുള്ള കൊച്ചു പയ്യൻ; പ്രായത്തിന്‍റെ പക്വതയില്ലായ്മ കൊണ്ട് ചെയ്യുന്ന കാര്യങ്ങൾ ക്ഷമിക്കണം: ഷീല

നടൻ ഷെയ്ന്‍ നിഗമ ഉൾപ്പെടുന്ന വിവാദത്തിൽ പ്രതികരിച്ച് നടി ഷീല. ഷെയ്ന്‍ 23 വയസുള്ള കൊച്ചു പയ്യനാണെന്നും പ്രായത്തിന്‍റെ പക്വതയില്ലായ്മ കൊണ്ട് ചെയ്യുന്ന കാര്യങ്ങളെ ക്ഷമിക്കാന്‍ തയ്യാറാകണമെന്നും ഷീല പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് ആരെയും വിലക്കുന്നതിനോട് യോജിക്കുന്നില്ലെന്നും ഷീല വ്യക്തമാക്കി.

സിനിമാരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ചാവറ ഗുരുവന്ദന പുരസ്കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവർ. ഷെയ്നെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിയാണോ എന്ന് തനിക്കറിയില്ല. മയക്കുമരുന്നുകള്‍ സെറ്റില്‍ ഉപയോഗിക്കുന്നതായുള്ള ആരോപണം ശരിയല്ലെന്നാണ് വിശ്വസിക്കുന്നത്.

പഴയ കാലത്ത് അങ്ങനൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ കാലവും ഇന്നത്തെ കാലവും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും ഷീല വ്യക്തമാക്കി. 'ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ അന്നൊരുപാട് ത്യാഗം സഹിച്ചിരുന്നു. നിര്‍മാതാക്കള്‍ക്ക് നഷ്ടം വരരുതെന്നായിരുന്നു അന്നത്തെ ചിന്ത'യെന്നും ഷീല കൂട്ടിച്ചേര്‍ത്തു.

Read More >>