ചിരഞ്ജിവി ചിത്രത്തിൽ നിന്നും തൃഷ പിന്മാറി; കാരണം വ്യക്തമാക്കി താരം

2006ലെ സ്റ്റാലിൻ എന്ന ചിത്രത്തിനു ശേഷം ചിരഞ്ജീവിയും തൃഷയും ഒരുമിച്ച് അഭിനയിക്കേണ്ടിയിരുന്ന ചിത്രമാണ് ആചാര്യ.

ചിരഞ്ജിവി ചിത്രത്തിൽ നിന്നും തൃഷ പിന്മാറി; കാരണം വ്യക്തമാക്കി താരം

ചിരഞ്ജീവി ചിത്രത്തിൽ നിന്നും നടി തൃഷ പിന്മാറി. തെലുങ്കു ചിത്രമായ ആചാര്യയിലെ അഭിനയത്തിൽ നിന്നാണ് താരത്തിന്റെ പിന്മാറ്റം. ചിത്രത്തിൽ നിന്നും പിന്മാറുന്നതായി നടി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. മുൻപ് ചർച്ച ചെയ്തതിൽ നിന്നും ചില വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കിയതിനാലാണ് താൻ ചിത്രത്തിൽ നിന്നും ഒഴിയുന്നതെന്ന് താരം പറയുന്നു.

'ചിലപ്പോഴൊക്കെ കാര്യങ്ങൾ ആദ്യം പറഞ്ഞതും ചർച്ച ചെയ്തതുമായ കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും. ക്രിയേറ്റീവ് വ്യത്യാസങ്ങൾ കാരണം, ചിരഞ്ജീവി സാറിന്റെ് സിനിമയുടെ ഭാഗമാവുന്നില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. ടീമിന് എല്ലാവിധ ആശംസകളും നേരുന്നു. ആവേശകരമായ പ്രോജക്ട്രിലൂടെ എന്റെ പ്രിയപ്പെട്ട തെലുങ്ക് പ്രേക്ഷകരിലേക്ക് ഉടൻ എത്തുന്നതാണ്'-തൃഷ കുറിച്ചു.

2006ലെ സ്റ്റാലിൻ എന്ന ചിത്രത്തിനു ശേഷം ചിരഞ്ജീവിയും തൃഷയും ഒരുമിച്ച് അഭിനയിക്കേണ്ടിയിരുന്ന ചിത്രമാണ് ആചാര്യ. 140 കോടിയിൽ ബിഗ്ബജറ്റ് ചിത്രമായി ഒരുക്കുന്ന ആചാര്യയിൽ ഇരട്ട റോളിലാണ് ചിരഞ്ജീവി എത്തുന്നത്. കൊറട്ടാല ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലാണ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിൽ രാം ചരണും മഹേഷ് ബാബുവും വേഷമിടുന്നുണ്ട്.

Next Story
Read More >>