വരനെ തേടി നടി: ജാതി, മതം, നിറം, മസിൽ പ്രശ്നമല്ല; ഉള്ളി കഴിക്കരുത്, മദ്യപിക്കരുത്, ആഹാരം വച്ച് വിളമ്പണം- അന്താളിച്ച് ആരാധകർ

ഭര്‍ത്താവിനെക്കുറിച്ച് വ്യത്യസ്തവും വിചിത്രവുമായ ചില സങ്കല്‍പ്പങ്ങളാണ് തനിക്കുള്ളതെന്നും അത് ഒത്തുവരുന്ന പുരുഷനെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്നും ആദാ പറയുന്നു.

വരനെ തേടി നടി: ജാതി, മതം, നിറം, മസിൽ പ്രശ്നമല്ല; ഉള്ളി കഴിക്കരുത്, മദ്യപിക്കരുത്, ആഹാരം വച്ച് വിളമ്പണം- അന്താളിച്ച് ആരാധകർ

വരനെ തേടിയുള്ള നടി ആദാ ശര്‍മയുടെ ട്വീറ്റകൾ തരം​ഗമാകുന്നു. നടിയുടേത് വെറും നേരമ്പോക്കാണോ, അതോ കളി കാര്യമാണോ എന്നാണ് ആരാധകരുടെ സംശയം. എന്നാൽ ഭര്‍ത്താവിനെക്കുറിച്ച് വ്യത്യസ്തവും വിചിത്രവുമായ ചില സങ്കല്‍പ്പങ്ങളാണ് തനിക്കുള്ളതെന്നും അത് ഒത്തുവരുന്ന പുരുഷനെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്നും ആദാ പറയുന്നു. വരനെ സംബന്ധിച്ച് തൻെറ സങ്കൽപ്പങ്ങളടങ്ങിയ രണ്ട് ട്വീറ്റുകളാണ് നടിചെയ്തിട്ടുള്ളത്.


''എന്റെ ഭര്‍ത്താവ് ഉള്ളി കഴിക്കരുത്. ജാതി, മതം, നിറം, ഷൂവിന്റെ അളവ്, മസിലിന്റെ വലിപ്പം, ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം അതിലൊന്നും എനിക്ക് നിര്‍ബന്ധമില്ല. നീന്തല്‍ അറിയണമെന്ന നിര്‍ബന്ധവും എനിക്കില്ല. മൂന്ന് നേരവും ഭക്ഷണം പാകം ചെയ്ത് ചിരിക്കുന്ന മുഖത്തോട് കൂടി എനിക്ക് വിളമ്പിത്തരണം. എല്ലാ ദിവസവും മുഖം ഷേവ് ചെയ്യണം''.

''പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. ഒരു ദിവസം അഞ്ച് ലിറ്റര്‍ വെള്ളം കുടിക്കാന്‍ കൊടുക്കും. വീട്ടിൽ മദ്യപിക്കാനോ മാംസാഹാരം കഴിക്കാനോ പാടില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളെയും അദ്ദേഹം ബഹുമാനിക്കണം. എല്ലാ ഭാഷയിലുള്ള സിനിമകളും അദ്ദേഹം കാണണം, ആസ്വദിക്കണം, ബാക്കിയുള്ള നിബന്ധനകള്‍ വഴിയെ പറയാം''- ആദാ ശര്‍മ കുറിച്ചു.

തമിഴ്‌നാട്ടില്‍ ജനിച്ചു വളര്‍ന്ന ആദാ ശര്‍മ്മ ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമാണ്. പ്രഭുദേവ പ്രധാനവേഷത്തിലെത്തിയ ചാര്‍ലി ചാപ്ലിന്‍, സിമ്പുവിന്റെ ഇതു നമ്മ ആളു തുടങ്ങിയ ചിത്രങ്ങളില്‍ ആദാ അഭിനയിച്ചിട്ടുണ്ട്. വിദ്യുത് ജാംവാല്‍ പ്രധാനവേഷത്തിലെത്തുന്ന കമാന്‍ഡോ 3 യാണ് ആദയുടെ പുതിയ ചിത്രം.

Read More >>