സിനിമാക്കാരെ വിശ്വസിക്കാൻ കൊള്ളില്ല; പ്രതികരിക്കാൻ അവർക്ക് ഭയമാണ്: അടൂർ ഗോപാലകൃഷ്ണൻ

പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി നേരത്തേ അടൂർ രംഗത്തെത്തിയിരുന്നു

സിനിമാക്കാരെ വിശ്വസിക്കാൻ കൊള്ളില്ല; പ്രതികരിക്കാൻ അവർക്ക് ഭയമാണ്: അടൂർ ഗോപാലകൃഷ്ണൻ

മലപ്പുറം: സിനിമാക്കാരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അവർക്ക് പ്രതികരിക്കാൻ പലപ്പോഴും ഭയമാണെന്നും അദ്ദേഹം ആരോപിച്ചു. 'പൗരത്വ ഭേദഗതി നിയമത്തിൽ സിനിമാ പ്രവർത്തകരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എറിഞ്ഞ് കിട്ടുന്ന ആനുകൂല്യങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നവരാണ് അവർ. ആവശ്യമുള്ളപ്പോഴൊന്നും സിനിമാ പ്രവർത്തകരും വ്യവസായികളും ശബ്ദിക്കില്ല.'- അടൂർ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി നേരത്തേ അടൂർ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ പൗരന്മാർ ഭയത്തിൽ ജീവിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും നമ്മൾ ജനാധിപത്യ വ്യവസ്ഥയിലാണോ ജീവിക്കുന്നതെന്ന് സംശയിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യത്ത് ജയ്ശ്രീറാം വിളി കൊലവിളിയാകുന്നുവെന്ന് കാണിച്ച് അടൂർ ഉൾപ്പെടെ 52 സാംസ്‌കാരിക നായകർ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ജയ് ശ്രീറം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ അന്യഗ്രഹങ്ങളിൽ പോകണമെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണൻ പറയുകയും ഇത് വിവാദമാകുകയും ചെയ്തിരുന്നു.

Read More >>