പാരിസ് ഫാഷൻ വീക്ക് റാംപിൽ മിന്നിത്തിളങ്ങി ഐശ്വര്യ- ചിത്രങ്ങൾ

പർപ്പിൾ നിറത്തിലുളള വസ്ത്രം ധരിച്ചാണ് താരം റെഡ്കാർപെറ്റിലെത്തിയത്. വസ്ത്രത്തിനു ഇണങ്ങുന്ന മേക്കപ്പും കൂടിയായപ്പോൾ റാംപിലെ സൗന്ദര്യ റാണിയാണ് താനെന്ന് ഒരിക്കൽക്കൂടി ഐശ്വര്യ തെളിയിച്ചു.

പാരിസ് ഫാഷൻ വീക്ക് റാംപിൽ മിന്നിത്തിളങ്ങി ഐശ്വര്യ- ചിത്രങ്ങൾ

പാരിസ് ഫാഷൻ വീക്ക് റാംപിൽ തിങ്ങളി ഐശ്വര്യ റായ് ബച്ചൻ. പർപ്പിൾ നിറത്തിലുളള വസ്ത്രം ധരിച്ചാണ് താരം റെഡ്കാർപെറ്റിലെത്തിയത്. വസ്ത്രത്തിനു ഇണങ്ങുന്ന മേക്കപ്പും കൂടിയായപ്പോൾ റാംപിലെ സൗന്ദര്യ റാണിയാണ് താനെന്ന് ഒരിക്കൽക്കൂടി ഐശ്വര്യ തെളിയിച്ചു.


മകൾ ആരാധ്യ ബച്ചനും താരത്തിനൊപ്പം പാരീസിൽ എത്തിയിട്ടുണ്ട്. പാരിസിൽവച്ച് മകൾക്കൊപ്പം പകർത്തിയ സെൽഫി ഐശ്വര്യ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരുന്നു. കാറിൽ മകൾക്കൊപ്പമിരിക്കുന്ന ചിത്രമാണ് 45 കാരിയായ ഐശ്വര്യ പോസ്റ്റ് ചെയ്തത്.


ആറു ലക്ഷത്തിലധികം ആരാധകർ ഈ ചിത്രം ലെെക്ക് ചെയ്തിട്ടുണ്ട്. രാജ്കുമാർ റാവുവും അനിൽ കപൂറും അഭിനയിച്ച 'ഫന്നെ ഖാൻ' ആയിരുന്നു ഐശ്വര്യയുടെ അവസാനചിത്രം. മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിലാണ് ഐശ്വര്യ അടുത്തതായി അഭിനയിക്കുന്നത്.


'ഇരുവറി'നു ശേഷം മറ്റൊരു മണിരത്നം ചിത്രത്തിൽ ഇരട്ട വേഷത്തിലാവും ഐശ്വര്യയെത്തുക. കൽക്കി കൃഷ്ണമൂർത്തിയുടെ 'പൊന്നിയിൻ സെൽവൻ' എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വൻ താരനിര അണിനിരക്കുന്ന താണ് ചിത്രം.

Next Story
Read More >>