വിവാഹത്തിന് മുമ്പ് കുഞ്ഞുണ്ടാകുന്നതിനോട് വീട്ടുകാർക്ക് താൽപര്യമില്ല; വെളിപ്പെടുത്തലുമായി നടി കൽക്കി കോച്‌ലിന്‍

കുഞ്ഞ് വരാന്‍ പോവുകയാണെന്ന് അറിഞ്ഞതോടെ വിവാഹം കഴിക്കണമെന്നായിരുന്നു വീട്ടുകാരുടെ നിര്‍ദ്ദേശം. എന്നാല്‍ അദ്ദേഹവുമായി വിവാഹം കഴിക്കുന്നതില്‍ എനിക്ക് എതിര്‍പ്പൊന്നുമില്ല.

വിവാഹത്തിന് മുമ്പ് കുഞ്ഞുണ്ടാകുന്നതിനോട് വീട്ടുകാർക്ക് താൽപര്യമില്ല; വെളിപ്പെടുത്തലുമായി നടി കൽക്കി കോച്‌ലിന്‍

അമ്മയാവുന്ന ത്രില്ലിലാണ് നടി കൽക്കി കോച്‌ലിന്‍. ഇപ്പോഴിതാ തൻെറ ജീവിതത്തിലെ ചില രഹസ്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. കരിനാ കപൂർ അവതരിപ്പിക്കുന്ന റേഡിയോ പരിപാടിയിലാണ് നടി മനസ്സു തുറന്നത്. താൻ ​ഗർഭിണയാണെന്ന കാര്യം ആദ്യം വിശ്വസിക്കാനായിരുന്നില്ലെന്നും ഇതറിഞ്ഞപ്പോൾ ഗയ് ഹെര്‍ഷ്ബര്‍ഗ് സന്തുഷ്ടനായിരുന്നുവെന്നും നടി പറഞ്ഞു.

എന്നാൽ വിവാഹത്തിന് മുന്‍പ് കുഞ്ഞ് ഉണ്ടാവുന്നതിനോട് വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നാണ് നടി പറയുന്നത്. ഞങ്ങള്‍ രണ്ട് പേരുടെയും കുടുംബം പാരമ്പര്യങ്ങള്‍ പിന്തുടരുന്നവരാണ്. അടുത്ത തവണ വിവാഹം കഴിക്കുമ്പോള്‍ അത് ഒന്നിച്ച് ജീവിക്കാന്‍ വേണ്ടിയാണെന്ന് ഉറപ്പ് വരുത്തണമെന്ന് അമ്മ പറഞ്ഞിരുന്നു.

കാരണം ഞാന്‍ ഒരു തവണ വിവാഹബന്ധം വേര്‍പ്പെടുത്തിയ ആളാണ്. കുഞ്ഞ് വരാന്‍ പോവുകയാണെന്ന് അറിഞ്ഞതോടെ വിവാഹം കഴിക്കണമെന്നായിരുന്നു വീട്ടുകാരുടെ നിര്‍ദ്ദേശം. എന്നാല്‍ അദ്ദേഹവുമായി വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പൊന്നും എനിക്കില്ല.

അതേസമയം ഗര്‍ഭിണിയായത് കൊണ്ട് തിരക്ക് കൂട്ടി കല്യാണം നടത്താനും താന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു. വിവാഹത്തിന് എതിരല്ല ഞങ്ങള്‍. ഒരിക്കല്‍ അതിന്റെ സമയം വരുമ്പോള്‍ അത് നടക്കും. ഞങ്ങള്‍ രണ്ട് പേരും ഇപ്പോള്‍ സന്തുഷ്ടരാണെന്നും കൽക്കി കൂട്ടിച്ചേർത്തു.

പിയാനിസ്റ്റ് ഗയ് ഹെര്‍ഷ്ബര്‍ഗാണ് കല്‍കിയുടെ പങ്കാളി. 2011ല്‍ കല്‍ക്കി ബോളിവുഡ് സംവിധാകന്‍ അനുരാഗ് കശ്യപിനെ വിവാഹം ചെയ്തിരുന്നു. തുടര്‍ന്ന് 2013ല്‍ വേര്‍ പിരിയല്‍ പ്രഖ്യാപിക്കുകയും 2015ല്‍ നിയമ പരമായി വേര്‍പിരിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗയ് ഹെര്‍ഷ്ബര്‍ഗുമായി കൽക്കി പ്രണയത്തിലാവുന്നത്.

Read More >>