നീല സ്വിം സ്യൂട്ട് ധരിച്ച്‌ സാഹസങ്ങളില്‍ ഏര്‍പ്പെട്ട് അമല പോൾ; ചിത്രങ്ങൾ വൈറൽ

തന്റെ ജീവനെടുക്കാൻ ശേഷിയുള്ള എല്ലാ കാര്യത്തെയും താൻ ഇഷ്ടപ്പെടുന്നു എന്നും അമല തന്റെ പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്.

നീല സ്വിം സ്യൂട്ട് ധരിച്ച്‌ സാഹസങ്ങളില്‍ ഏര്‍പ്പെട്ട് അമല പോൾ; ചിത്രങ്ങൾ വൈറൽ

ന​ഗ്നയായി അഭിനയിച്ചതിനെ തുടർന്ന് 'ആടൈ' എന്ന തമിഴ് ചിത്രം നടി അമല പോളിനെ വിവാദക്കുരുക്കിലാക്കിയിരുന്നു. ഇതിൻെറ ചൂട് കെട്ടടുങ്ങുന്നതേയൊള്ളു. ഇപ്പോഴിതാ നീല സ്വിം സ്യൂട്ട് ധരിച്ച്‌ സാഹസങ്ങളില്‍ ഏര്‍പ്പെട്ടിരുക്കുന്ന നടിയുടെ ചിത്രം വെെറലാവുകയാണ്.

ഇൻസ്​റ്റ​ഗ്രാമിലൂടെ താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒരു തടാകത്തിനടുത്തുള്ള പാറയിലൂടെ സ്വിം സ്യൂട്ട് ധരിച്ച് മുകളിലേക്ക് പിടിച്ചുകയറാൻ ശ്രമിക്കുകയാണ് നടി. വെള്ളവും തടാകവും പ്രകൃതിയും തടാകവും നീന്തലുമൊക്കെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താൻ എന്ന് സൂചിപ്പിക്കുന്ന ഹാഷ്ടാഗുകളാണ് അമല പോസ്റ്റിനൊപ്പം നൽകിയിരിക്കുന്നത്.

തന്റെ ജീവനെടുക്കാൻ ശേഷിയുള്ള എല്ലാ കാര്യത്തെയും താൻ ഇഷ്ടപ്പെടുന്നു എന്നും അമല തന്റെ പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്. അടുത്തിടെ താൻ ഒരാളുമായി അടുപ്പത്തിലാണെന്നു നടി വെളിപ്പെടുത്തിയിരുന്നു. തനിക്ക് വേണ്ടി തന്റെ കാമുകൻ ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ടെന്നും അമല പറഞ്ഞു.

Next Story
Read More >>