ലസ്റ്റ് സ്റ്റോറീസിൽ അമലയെത്തുന്നു: വിവാദങ്ങൾ വീണ്ടും തലയുയർത്തുമോ; ആരാധകർ ആകാംക്ഷയിൽ

സ്ത്രീയുടെ ലെെം​ഗിക ആസ്വാദനവുമായി ബന്ധപ്പെട്ട് തുറന്ന വെളിപ്പെടുത്തൽ നടത്തിയ ഭാ​ഗം അമല എങ്ങനെ അവതരിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ താരത്തിൻെറ ആരാധകർ. നന്ദിനി റെഡ്ഡിയാകും ഈ ഭാഗം സംവിധാനം ചെയ്യുക.

ലസ്റ്റ് സ്റ്റോറീസിൽ അമലയെത്തുന്നു: വിവാദങ്ങൾ വീണ്ടും തലയുയർത്തുമോ; ആരാധകർ ആകാംക്ഷയിൽ

2018ല്‍ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസ് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരുന്നത്. സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ചാണ് സിനിമ ചർച്ച ചെയ്തിരുന്നത്. അനുരാഗ് കശ്യപ്, സോയ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരായിരുന്നു 'ലസ്റ്റ് സ്റ്റോറീസ്' എന്ന ആന്തോളജി സിനിമയിലെ സംവിധായകർ. രാധിക ആപ്തേ, മനീഷ കൊയ്രാള, കിയാര അദ്വാനി, ഭൂമി പഡ്നേക്കർ തുടങ്ങിയവരാണ് പ്രധാന വേഷം കെെകാര്യം ചെയ്തത്.

ഇപ്പോഴിതാ ലസ്റ്റ് സ്റ്റോറീസിന്റെ തെലുങ്ക് റീമേക്കിൽ പ്രധാന കഥാപാത്രമായി അമലയെത്തുമെന്നാണ് റിപ്പോർട്ടുകൾ. നാലു ഭാ​ഗമുള്ള ചിത്രത്തിൻെറ ആദ്യ ഭാഗത്താണ് അമല നായികയായെത്തുക. കെയ്റ അദ്വാനി ചെയ്ത കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ഇതിനലെ സ്വയംഭോഗ രം​ഗം വലിയ വിവാദങ്ങൾ ഉയർത്തിയിരുന്നു. നേരത്തെ ആടെെ എന്ന തമിഴ് ചിത്രത്തിൽ ബോൾഡ് ആയ കഥാപാത്രത്തെ അവതരിപ്പിച്ച അമലയ്ക്ക് വേഷം എളുപ്പമാകുമെന്നാണ് അണിയറ പ്രവർത്തകരുടെ കണക്കുകൂട്ടൽ.

സ്ത്രീയുടെ ലെെം​ഗിക ആസ്വാദനവുമായി ബന്ധപ്പെട്ട് തുറന്ന വെളിപ്പെടുത്തൽ നടത്തിയ ഭാ​ഗം അമല എങ്ങനെ അവതരിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ താരത്തിൻെറ ആരാധകർ. നന്ദിനി റെഡ്ഡിയാകും ഈ ഭാഗം സംവിധാനം ചെയ്യുക. ബാക്കി മൂന്ന് ഭാഗങ്ങൾ തരുൺ ഭാസ്കർ. സങ്കൽപ് റെഡ്ഡി, സന്ദീപ് വങ്ക എന്നിവർ സംവിധാനം ചെയ്യും. ജഗപതി ബാബുവും ഇതിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതോ അന്ത പറവൈ പോല, കഡാവർ, മലയാളത്തില്‍ ആടുജീവിതം എന്നിവയാണ് അമലയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

Read More >>