കാത്തിരിപ്പിന് വിരാം; എമി ജാക്സൺ അമ്മയായി

കഴിഞ്ഞ മാതൃദിനത്തിലാണ് താൻ അമ്മയാകുന്ന വിവരം എമി വെളിപ്പെടുത്തിയത്.

കാത്തിരിപ്പിന് വിരാം; എമി ജാക്സൺ അമ്മയായി

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ നടി എമി ജാക്സൺ അമ്മയായി. താരം തന്നെയാണ് സാമൂ​ഹ്യമാദ്ധ്യമത്തിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ വിശേഷങ്ങളും മറ്റും താരം പങ്കുവെക്കാറുണ്ട്.

കുഞ്ഞ് ആൺകുട്ടിയാണെന്ന് ദിവസങ്ങൾക്ക് മുമ്പ് എമി പരിശോധനയിലൂടെ അറിയുകയും ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാതൃദിനത്തിലാണ് താൻ അമ്മയാകുന്ന വിവരം എമി വെളിപ്പെടുത്തിയത്. തന്റെ കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് എമി ഇക്കാര്യം പറഞ്ഞത്.

View this post on Instagram

Our Angel, welcome to the world Andreas 💙

A post shared by Amy Jackson (@iamamyjackson) on

27 വയസുള്ള താരം ഇപ്പോള്‍ ലണ്ടനിലാണ് താമസം. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി അറിയിച്ചത്. 2015 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു.

കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ജോർജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്. ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആൻഡ്രിയാസ് പനയ്‌യോട്ടിന്റെ മകനാണ് ജോർജ്. 2010-ല്‍ മദിരാസിപ്പട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ഇന്ത്യന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ശങ്കര്‍ സംവിധാനം ചെയ്ത 2.0ലാണ് എമി അവസാനമായി അഭിനയിച്ചത്.

Read More >>