വിവരിക്കാൻ കഴിയാത്ത വിധത്തിൽ നീയെന്നെ പൂർണയാക്കി; മകന് പിറന്നാൾ ഗാനവുമായി എമി

മകനുവേണ്ടി ഒരു പിറന്നാൾ ​ഗാനം ആലപിക്കുന്ന എമിയുടെ വീഡിയോ ഇതിനോടകം തന്നെ വെെറലായിട്ടുണ്ട്.

വിവരിക്കാൻ കഴിയാത്ത വിധത്തിൽ നീയെന്നെ പൂർണയാക്കി; മകന് പിറന്നാൾ ഗാനവുമായി എമി

മാതൃത്വവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആഘോഷമാക്കുകയാണ് എമി ജാക്സൺ. ഇത് താരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. എപ്പോഴിതാ മകൻ ആൻഡ്രിയാസിനൊപ്പമുള്ള ഒരു അസുലഭ നിമിഷം പങ്കുവെച്ചിരിക്കുയാണ് എമി. മകനുവേണ്ടി ഒരു പിറന്നാൾ ​ഗാനം ആലപിക്കുന്ന എമിയുടെ വീഡിയോ ഇതിനോടകം തന്നെ വെെറലായിട്ടുണ്ട്.

പിറന്നാൾ എന്നു പറയുമ്പോൾ ജനിച്ച് ഒരു മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ. അതാണ് എമി ആഘോഷമാക്കിയത്. "എന്റെ പ്രിയപ്പെട്ട മകനേ, ജന്മദിനാശംസകൾ. ഇന്ന് ഒരു മാസം. നിനക്ക് മുമ്പുള്ള ജീവിതം എനിക്ക് ഓർമിക്കാൻ പോലും കഴിയുന്നില്ല … എനിക്ക് വിവരിക്കാൻ കഴിയാത്ത വിധത്തിൽ നീയെന്നെ പൂർണയാക്കി. നിനക്കൊപ്പം ചെലവഴിക്കുന്ന ഓരോ മാത്രയിലും ഞാൻ കടപ്പെട്ടവളാണ്.

നിന്നോടുള്ള എന്റെ സ്നേഹം അനന്തമാണ്. നീ ശക്തനും ദയയും കരുതലും ഉള്ള ഒരു ചെറുപ്പക്കാരനായി വളരുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞാൻ. എന്റെ ഗർഭാവസ്ഥയിലുടനീളം നിരന്തരമായ പിന്തുണയ്ക്കും ജനനത്തെ തന്നെ അതിശയകരമായ ഒരു അനുഭവമാക്കി മാറ്റിയതിനും എന്റെ പ്രിയപ്പെട്ട ഡോക്ടർക്ക് നന്ദി" -വീഡിയോ പങ്കുവച്ചുകൊണ്ട് എമി കുറിച്ചു.

കഴിഞ്ഞ മാതൃദിനത്തിലാണ് അമ്മയാകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ എമി ജാക്സൺ അറിയിച്ചത്. കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്താണ് എമി ഇക്കാര്യം പറഞ്ഞത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് അമ്മയാകുന്നുവെന്ന വാര്‍ത്ത എമി അറിയിച്ചത്.

Read More >>