ആനന്ദ് പട് വര്‍ധന്റെ ഡോക്യൂമെന്ററിക്ക് അനുമതി

ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെങ്കില്‍ പൊലിസ് നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

ആനന്ദ് പട് വര്‍ധന്റെ ഡോക്യൂമെന്ററിക്ക് അനുമതി

പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട് വര്‍ധന്റെ ഡോക്യുമെന്ററി 'വിവേക് (റീസണ്‍)' കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമിതി. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെങ്കില്‍ പൊലിസ് നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

ഹിന്ദുത്വ ഫാസിസത്തെക്കുറിച്ച് വിവരിക്കുന്ന ഡോക്യുമെന്ററി വിവേകിക് തടയിട്ടത് കേന്ദ്രമായിരുന്നു. ഡോക്യൂമെന്ററിക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. ഇതോടെയാണ് കേരള ചലചിത്ര അക്കാദമിയും ആനന്ദ് പട്വര്‍ധനും കോടതിയെ സമീപിച്ചത്.

ദബോല്‍ക്കര്‍, പന്‍സാരെ തുടങ്ങിയ യുക്തിവാദികളെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഫെസ്റ്റിവെലിന്റെ അവസാനദിവസമായ ബുധനാഴ്ചയിലേക്ക് കേരള ചലച്ചിത്ര അക്കാദമി നീട്ടിയിരുന്നു.

Read More >>