വിറകടുപ്പിൽ കഞ്ഞി വയ്ക്കുന്ന റോബോട്ട്; ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ ടീസര്‍

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിറകടുപ്പിൽ കഞ്ഞി വയ്ക്കുന്ന റോബോട്ട്; ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ ടീസര്‍

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ ടീസര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വികൃതിക്ക് ശേഷം സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണിത്. എന്നാൽ പ്രധാന കഥാപാത്രമായ റോബോട്ടിനെയാണ് ടീസറിലൂടെ പരിചയപ്പെടുത്തുന്നത്.

അടുക്കളയില്‍ കഞ്ഞി വയ്ക്കുന്ന റോബോട്ടിനെയാണ് ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ടീസറില്‍ കാണിക്കുന്നത്. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സാനു ജോണ്‍ വര്‍ഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ബിജിപാലാണ്. ചിത്രം നവംബര്‍ 8 നാണ് റിലീസിനൊരുങ്ങുന്നത്.

Read More >>