'ഒരു മുറൈ വന്ത് പാർത്തായ എൻ മനം നീ അറിന്തായോ'; ചിത്രയ്ക്കൊപ്പം പാടി അറബ് ഗായകന്‍ - വൈറലായി ദൃശ്യം

സിനിമയിൽ ചിത്രയും യേശുദാസും പാടിയ 'ഒരു മുറൈ വന്ത് പാർത്തായ എൻ മനം നീ അറിന്തായോ' എന്നു തുടങ്ങുന്ന ഗാനം അറബ് ഗായകൻ പാടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

ഫാസിൽ സംവിധാനം ചെയ്ത് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ചിത്രമാണ് മണിച്ചിത്രത്താഴ്.മോഹൻലാൽ, ശോഭന, സുരേഷ്‌ഗോപി, നെടുമുടിവേണു തുടങ്ങി വൻ താരനിര തകർത്തഭിനയിച്ച ചിത്രത്തിൽ അതിമനോഹരമായ ഗാനങ്ങളാണുള്ളത്.

സിനിമയിൽ ചിത്രയും യേശുദാസും പാടിയ 'ഒരു മുറൈ വന്ത് പാർത്തായ എൻ മനം നീ അറിന്തായോ' എന്നു തുടങ്ങുന്ന ഗാനം അറബ് ഗായകൻ പാടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

സൗദി അറേബ്യയിൽ നടന്ന സ്റ്റേജ് ഷോയിലാണ് സൗദി പൗരനായ അഹമ്മദ് സുൽത്താൻ അൽ മൽമാണി ഗായിക ചിത്രയ്ക്ക് ഒപ്പം അനുപല്ലവി പാടിയത്.


Read More >>