രാഷ്ട്രീയം ഇഷ്ടമില്ല: അർണോൾഡ് ഷ്വാർസ്‌നെഗർ

ഞാൻ രാഷ്ട്രീയം വെറുക്കുന്നു. ഞാൻ ഗവർണറായിരുന്നപ്പോൾ പോലും സ്വയം രാഷ്ട്രീയക്കാരനായിരുന്നില്ല. ജനങ്ങളുടെ നല്ലതിനു വേണ്ടി നയങ്ങൾ ഉണ്ടാക്കുന്ന ജന സേവകനായിട്ടാണ് ഞാൻ സ്വയം കരുതിയത്.

രാഷ്ട്രീയം ഇഷ്ടമില്ല: അർണോൾഡ് ഷ്വാർസ്‌നെഗർ

വാഷിങ്ടൺ: ഹോളിവുഡിൽ ഒട്ടേറെ ആരാധകരുള്ള താരമാണ് അർണോൾഡ് ഷ്വാർസ്‌നെഗർ. അർണോൾഡ അഭിനയിക്കുന്ന ടെർമിനേറ്റർ: ഡാർക് ഫേറ്റ് തിയേറ്ററിൽ എത്താനിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകൾ ഓൺലൈനിൽ തരംഗമായിരുന്നു. തനിക്ക് രാഷ്ട്രീയം ഇഷ്ടമില്ലെന്നാണ് അർണോൾഡ് പറയുന്നത്. 2003 മുതൽ 2011 വരെ കലിഫോർണിയ ഗവർണറായിരുന്ന ആളാണ് അർണോൾഡ് ഷ്വാർസ്‌നെഗർ.

ഞാൻ രാഷ്ട്രീയം വെറുക്കുന്നു. ഞാൻ ഗവർണറായിരുന്നപ്പോൾ പോലും സ്വയം രാഷ്ട്രീയക്കാരനായിരുന്നില്ല. ജനങ്ങളുടെ നല്ലതിനു വേണ്ടി നയങ്ങൾ ഉണ്ടാക്കുന്ന ജന സേവകനായിട്ടാണ് ഞാൻ സ്വയം കരുതിയത്. ഓസ്ട്രിയൻ പശ്ചാത്തലം കാരണം അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവത്തതിൽ ദു:ഖമുണ്ട്- അർണോൾഡ് ഷ്വാർസ്‌നെഗർ പറയുന്നു. കാണാൻ ആഗ്രഹിക്കുന്ന ടെർമിനേറ്റർ ഇതാണെന്നാണ് ടെർമിനേറ്റർ: ഡാർക് ഫേറ്റിനെ കുറിച്ച് അർണോൾഡ് ഷ്വാർസ്‌നെഗർ പറഞ്ഞിരുന്നത്.

ഡാർക് ഫേറ്റിലെപോലെയുള്ള ആക്ഷനും വൈകാരികരംഗങ്ങളും രണ്ടാം സിനിമയിലൊഴികെ ഞാൻ കണ്ടിട്ടില്ല. ടെർമിനേറ്റർ സിനിമകളുടെ മികച്ച കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കായിരിക്കും ഡാർക് ഫേറ്റെന്നും അർണോൾഡ് ഷ്വാർസ്‌നെഗർ പറയുന്നു. ടെർമിനേറ്റർ ആദ്യം പ്രദർശനത്തിന് എത്തിയത് 1984ലായിരുന്നു. ജെയിംസ് കാമറൂണായിരുന്നു സംവിധാനം ചെയ്തത്. അടുത്ത മാസം ഒന്നിന് ആണ് ചിത്രം റിലീസ് ചെയ്യുക.

Read More >>