ലൈംഗികാതിക്രമത്തെ തമാശയായി ചിത്രീരിക്കുന്നു; മാപ്പു പറഞ്ഞ് ഭൂമി പെദ്‌നേക്കർ

കാര്‍ത്തിക് ആര്യന്‍ നായകനാവുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തുവിട്ടത്.

ലൈംഗികാതിക്രമത്തെ തമാശയായി ചിത്രീരിക്കുന്നു; മാപ്പു പറഞ്ഞ് ഭൂമി പെദ്‌നേക്കർ

'പതി പാത്‌നി ഔര്‍ വൗ' എന്ന ചിത്രത്തിൻെറ ട്രെയിലറിനെതിരെ രൂക്ഷ വിമർശനമുയർന്നതിനെ തുടർന്ന് മാപ്പു ചോദിച്ച് ചിത്രത്തിലെ നായിക ഭൂമി പെദ്‌നേക്കർ. വിവാഹ ശേഷമുള്ള ലൈംഗികാതിക്രമത്തെ ചിത്രത്തിലൂടെ തമാശയായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ചാണ് നെറ്റിസൺസ് രൂക്ഷ വിമർശനവുമായെത്തിയത്.

കാര്‍ത്തിക് ആര്യന്‍ നായകനാവുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തുവിട്ടത്. വിവാഹിതനായ ഒരാള്‍ മറ്റൊരു സ്ത്രീയുമായി സൗഹൃദം സ്ഥാപിക്കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിൻെറ പ്രമേയം. അനന്യാ പാണ്ഡെയാണ് ചിത്രത്തിലെ മറ്റൊരു നായിക.

"നമ്മൾ ഭാര്യമാരോട് ലൈംഗികത ആവശ്യപ്പെട്ടാൽ ഭിക്ഷക്കാർ എന്നാണ് വിളിക്കുന്നത്. അവളുടെ ലൈംഗികത നിരസിച്ചാൽ നമ്മൾ സ്വേച്ഛാധിപതികളാണ്. എങ്ങനെയെങ്കിലും ഭാര്യമാരുമായി ലെെം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിഞ്ഞാൽ ബലാത്സംഗികളായിത്തീരും." എന്ന ചിത്രത്തിലെ സംഭാഷണത്തിനെതിരെയാണ് രൂക്ഷ വിമർശനമുയരുന്നത്.

ലൈംഗികാതിക്രമത്തെ തമാശയായി കാണുന്നവരല്ല ചിത്രത്തിൻെറ അണിയറപ്രവർത്തകർ. 'പതി പാത്‌നി ഔര്‍ വൗ' ആരുടെയും വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ക്ഷമ ചോദിക്കുന്നതായും ഭൂമി പെദ്‌നേക്കർ പറഞ്ഞു. ചിത്രം ഒരു സെക്സിസ്റ്റ് സിനിമയല്ലെന്നും നടി കൂട്ടിച്ചേർത്തു.

Read More >>