'കണ്ടോ കണ്ടോ'; മോഹന്‍ലാലിന്റെ 'ബിഗ് ബ്രദറിലെ' ആദ്യ ഗാനമെത്തി

ദീപക് ദേവിൻെറ സംഗീതത്തിൽ ഗൗരി ലക്ഷ്മിയും അമിത് ത്രിവേദിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദറിലെ വീഡിയോ ഗാനം പുറത്ത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട് ​ഗാനം നിലവിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ നാലാം സ്ഥാനത്താണ്. 'കണ്ടോ കണ്ടോ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ​ഗാനം ഒരുക്കിയിരിക്കുന്നത്.

ദീപക് ദേവിൻെറ സംഗീതത്തിൽ ഗൗരി ലക്ഷ്മിയും അമിത് ത്രിവേദിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം റെജിന കസാൻഡ്രയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് തുടങ്ങിയവ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.‍

വിയറ്റ്നാം കോളനി, ലേഡീസ് ആൻഡ് ജെൻറ്റിൽമാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. 2020 ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും.

Next Story
Read More >>