'ദബാംഗ് 3' ബഹിഷ്കരിക്കാൻ ആഹ്വാനം; അഘോരികളെയും സന്യാസികളെയും അപമാനിക്കുന്നതായ് ആരോപണം

ചിത്രത്തിന്റെ സംവിധായകൻ പ്രഭുദേവയ്ക്കും സൽമാൻ ഖാനുമെതിരെ രൂക്ഷവിമർശനമാണ് ഒരു കൂട്ടർ സോഷ്യൽമീഡിയയിലൂടെ ഉയർത്തുന്നത്.

ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന സൽമാൻ ഖാൻ ചിത്രം 'ദബാംഗ് 3'ക്കെതിരെ പ്രതിഷേധം. ചിത്രത്തിലെ ഒരു​ഗാനം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ജാ​ഗ്രതി സമിതിയാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ 'ഹുഡ് ഹുഡ‍് ദബാം​ഗ് ​ദബാംഗ്' എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് പ്രതിഷേധം ഉയർന്നത്.

കയ്യിൽ ​ഗിറ്റാർ പിടിച്ച് സൽമാൻ ഖാന് ചുറ്റുംനിന്ന് അഘോരികൾ നൃത്തം ചെയ്യുന്ന രം​ഗത്തോടെയാണ് ഹുഡ് ഹുഡ‍് ദബാം​ഗ് ​ദബാം​ഗ് എന്ന ഗാനം തുടങ്ങുന്നത്. ഇതോടെ അഘോരികളെയും സന്യാസികളെയും അപമാനിക്കുന്നതാണ് ​ഗാനരം​ഗമെന്നും അതിനാൽ ചിത്രം ബഹിഷ്കരിക്കണമെന്നുമാണ് സംഘനട പറയുന്നത്. ഇതു സംബന്ധിച്ച് സംഘടന ട്വീറ്റും ചെയതിരുന്നു.

അഘോരികളെയും സന്യാസികളെയും അപമാനിക്കുന്നതാണ് ​ഗാനരം​ഗം. അതിനാൽ ചിത്രത്തിനെതിരെ ഹിന്ദുക്കൾ പ്രതിഷേധിക്കുകയാണെന്നും, സംഘടന ട്വീറ്റിൽ കുറിച്ചു. #BoycottDabangg3 എന്ന ഹാഷ് ടാ​ഗോടുകൂടിയാണ് ഹിന്ദു ജാ​ഗ്രതി സമിതി ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ പ്രഭുദേവയ്ക്കും സൽമാൻ ഖാനുമെതിരെ രൂക്ഷവിമർശനമാണ് ഒരു കൂട്ടർ സോഷ്യൽമീഡിയയിലൂടെ ഉയർത്തുന്നത്.

Read More >>