ചെമ്പൻ വിനോദ് വിവാഹിതനാകുന്നു

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.

ചെമ്പൻ വിനോദ് വിവാഹിതനാകുന്നു

നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു. കോട്ടയം സ്വദേശിയായ മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റാണ് മറിയം. എന്നായിരിക്കും, എവിടെവെച്ചായിരിക്കും വിവാഹം എന്ന കാര്യത്തില്‍ തീരുമാനമായില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നായകനായും സഹനടനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള താരമാണ് ചെമ്പൻ വിനോദ്.

ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയംപിടിച്ചുപറ്റിയ നടനാണ് ചെമ്പൻ വിനോദ്. ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്‍ഐയില്‍ മികച്ച നടനുള്ള പുരസ്‍കാരം ലഭിച്ചിരുന്നു. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. ബിഗ് ബ്രദര്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയത്.

Next Story
Read More >>