ഒറ്റ ഷോട്ടിൽ മൂന്നര മിനുട്ടില്‍ നെടുനീളൻ ഡയലോഗ്; ലോകറെക്കോഡെന്ന് സമ്പൂർണേഷ്

ഏഴ് ലക്ഷത്തിൽ അധികം പേരാണ് ട്രെയിലർ കണ്ടത്.മൂന്ന് തലമുറയെ പ്രതിനിധീകരിക്കുന്ന മൂന്ന് കഥാപാത്രങ്ങളായാണ് സമ്പൂർണേഷ് ചിത്രത്തിൽ എത്തുന്നത്.

ഒറ്റ ഷോട്ടിൽ മൂന്നര മിനുട്ടില്‍ നെടുനീളൻ ഡയലോഗ്; ലോകറെക്കോഡെന്ന് സമ്പൂർണേഷ്

ഹൈദരാബാദ്: സ്പൂഫ് സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയനായ നടനാണ് സമ്പൂർണേഷ് ബാബു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നായകനായി തിരികെയെത്തുകയാണ് സമ്പൂർണേഷ്. ഇത്തവണ താരം വരുന്നത് ലോകറെക്കോഡുമായിട്ടാണ്. മൂന്നര മിനിറ്റിന്റെ ഡയലോഗ് ഒറ്റ ഷോട്ടിൽ പറഞ്ഞ് റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ഈ തെലുങ്കു താരം.

ഓഗസ്റ്റ് പത്തിന് തിയേറ്ററിൽ എത്തുന്ന കൊബ്ബാരി മട്ടയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം. മൂന്നര മിനിറ്റ് നീളുന്ന ഒരു സിങ്കിൾ ഷോട്ടിൽ ദൈർഘ്യമേറിയ പഞ്ച് ഡയലോഗുകൾ നിർത്താതെ പറയുന്ന സമ്പൂർണേഷ് ബാബുവിന്റെ വിഡിയോയാണ് ട്രെയിലറായി പുറത്തുവിട്ടിരിക്കുന്നത്. റെക്കോഡ് ഡയലോഗിന്റെ പേരിൽ ട്രെയിർ വൈറലാവുകയാണ്.സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇതൊരു റെക്കോർഡ് ആണെന്നും അവകാശപ്പെടുന്നത്. ലോകത്ത് ഒരു നടനും ഇതുപോലൊരു തീപ്പൊരി ഡയലോഗ് പറഞ്ഞിട്ടില്ലെന്നാണ് അവരുടെ അവകാശവാദം.

ഏഴ് ലക്ഷത്തിൽ അധികം പേരാണ് ട്രെയിലർ കണ്ടത്. 1977 ൽ പുറത്തിറങ്ങിയ 'ദാന വീര ശൂര കർണ'യിലെ എൻ.ടി.ആറിന്റെ ഡയലോഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സമ്പൂർണേഷ് ബാബുവിന്റെ പുതിയ ചിത്രത്തിലെ പഞ്ച് ഡയലോഗ് എന്നാണ് തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് തലമുറയെ പ്രതിനിധീകരിക്കുന്ന മൂന്ന് കഥാപാത്രങ്ങളായാണ് സമ്പൂർണേഷ് ചിത്രത്തിൽ എത്തുന്നത്.

ചിത്രത്തിൽ ഷക്കീലയും അഭിനയിക്കുന്നുണ്ട്. 2014 ൽ പുറത്തിറങ്ങിയ സമ്പൂർണേഷിന്റെ ഹൃദയം കാലെയം എന്ന ചിത്രം മികച്ച വിജയമായിരുന്നു. ഏറ്റവും മോശം ചിത്രം എന്ന ആശയത്തിലാണ് ചിത്രം റിലീസ് ചെയ്തത്. കുറഞ്ഞ മുതൽ മുടക്കിൽ ഇറങ്ങിയ വിജയം സാമ്പത്തികമായി വിജയമായി. അതിന് ശേഷം സൂര്യ നായകനായി എത്തിയ സിങ്കത്തിന്റെ ഒരു സ്പൂഫ് സിനിമ ഇറക്കിയിരുന്നു. എന്നാൽ സിങ്കം 123 എന്ന് പേരിട്ട ചിത്രം വിജയം നേടിയില്ല.

Read More >>