നിലപാടില്‍ ഉറച്ചു നില്‍ക്കും; ചെയ്യുന്ന നല്ല കാര്യങ്ങളെ വിമര്‍ശിച്ചാല്‍ അത് സഹിക്കാനാവില്ല:കങ്കണാ റാവത്ത്

ഇന്ന് ആളുകൾ സ്വജനപക്ഷപാതത്തെക്കുറിച്ച് പരസ്യമായി തുറന്നു സംസാരിക്കുന്നു. അവർക്ക് അതേകുറിച്ച് വ്യക്തമായി കാഴ്ചപ്പാടുണ്ട് അഭിപ്രായമുണ്ട്.എന്നാൽ മുമ്പ് ഇതേകുറിച്ച് ആരെങ്കിലും സംസാരിച്ചിരുന്നോ.വർഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന പറയാൻ ഭയന്നിരുന്ന പ്രശ്‌നങ്ങളെ കുറിച്ച് ആളുകൾ പുനർവിചിന്തനം നടത്തുന്നു

നിലപാടില്‍ ഉറച്ചു നില്‍ക്കും; ചെയ്യുന്ന നല്ല കാര്യങ്ങളെ വിമര്‍ശിച്ചാല്‍ അത് സഹിക്കാനാവില്ല:കങ്കണാ റാവത്ത്

ബോളിവുഡ് സിനിമാ ലോകത്തെ പക്ഷാപാതങ്ങൾക്കും പ്രശ്‌നങ്ങൾക്കുമെതിരായ പ്രതികരണങ്ങളിൽ ഉറച്ചുനിൽക്കുമെന്ന് സൂപ്പർ താരം കങ്കണാ റാവത്ത്. പറയുന്ന കാര്യങ്ങളിൽ നിന്നും മാറുകയില്ലെന്നും . വിമർശനാത്മകമായ ഒരുകാര്യത്തെ കുറിച്ച് ശബ്ദമുയർത്തുമ്പോൾ അതേകുറിച്ചുള്ള തന്റെ അഭിപ്രായമാണ് പങ്കുവക്കുന്നതെന്നും കങ്കണ പറഞ്ഞു. സ്വജനപക്ഷപാതം, ലൈംഗിക ദുരുപയോഗം, ശമ്പള അസമത്വം, പുതിയ അഭിനേതാക്കൾ നേരിടുന്ന ചൂഷണങ്ങൾ എന്നിവയ്‌ക്കെതിരെ പ്രതികരിക്കുന്നതിനാൽ ഇതെല്ലാം എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രശ്‌നങ്ങളുടെ വ്യാപ്തിയും പ്രാധാന്യവും ആർക്കും അവഗണിക്കാനാവില്ല- കങ്കണ പറഞ്ഞു.

2017ൽ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറിനെതിരെതിരെ ഒരു ടെലിവിഷൻ പരിപാടിയിൽ കങ്കണ നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. പക്ഷാപാതത്തിന്റെ പതാകവാഹകൻ എന്നായിരുന്നു ജോഹറിനെ കങ്കണ വിളിച്ചത്.

ഇന്ന് ആളുകൾ സ്വജനപക്ഷപാതത്തെക്കുറിച്ച് പരസ്യമായി തുറന്നു സംസാരിക്കുന്നു. അവർക്ക് അതേകുറിച്ച് വ്യക്തമായി കാഴ്ചപ്പാടുണ്ട് അഭിപ്രായമുണ്ട്.എന്നാൽ മുമ്പ് ഇതേകുറിച്ച് ആരെങ്കിലും സംസാരിച്ചിരുന്നോ.വർഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന പറയാൻ ഭയന്നിരുന്ന പ്രശ്‌നങ്ങളെ കുറിച്ച് ആളുകൾ പുനർവിചിന്തനം നടത്തുന്നു- കങ്കണ പറഞ്ഞു.

നിരൂപണം, വിമർശനം എന്നിവയില്‍ ഒരു അഭിനേത്രി എന്ന നിലയിൽ കുഴപ്പം തോന്നിയിട്ടില്ല. അതെന്റെ തൊഴിലിന്റെ ഭാഗമാണ്. താൻ ആർക്കും എതിരല്ല.എന്നാൽ സമൂഹത്തിനായി ഒരുപാട് കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. പരിസ്ഥിതി സംരക്ഷണ ബോധവല്കരണം, മരം നട്ടുപിടിപ്പിക്കൽ, നദിസംരക്ഷണം, പ്ലാസ്റ്റിക് നിരോധിക്കൽ എന്നിവ.ഈ കാര്യങ്ങളെ ആരെങ്കിലും കളിയാക്കിയാൽ അത് സഹിക്കാനാവില്ലെന്നും കങ്കണ പറഞ്ഞു.

Read More >>