രൺവീറിനോട് പ്രണയം തോന്നാനുള്ള കാരണം; ഉള്ളു തുറന്ന് ദീപിക

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വെളിപ്പെടുത്തിയത്.

രൺവീറിനോട്  പ്രണയം തോന്നാനുള്ള കാരണം; ഉള്ളു തുറന്ന് ദീപിക

ബോളിവുഡിലെ താര ജോഡികളാണ് റണ്‍വീര്‍ സിങും ദീപിക പദുക്കോണും. ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ പ്രണയവും വിവാ​ഹവും എല്ലാം തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രൺവീറിനോട് ഇഷ്ടം തോന്നാനുള്ള കാരണത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ദീപിക.

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വെളിപ്പെടുത്തിയത്. വികാരങ്ങളോട് സത്യസന്ധത പുലർത്തുന്ന ആളാണ് രൺവീറെന്നും മനസ്സിലുള്ള വികാരങ്ങൾ യാതൊരു മറയുമില്ലാതെ സത്യസന്ധമായിത്തന്നെ പ്രകടിപ്പിക്കാറുണ്ട്. രൺവീറിന്റെ ആ സത്യസന്ധതയാണ് അദ്ദേഹത്തിലേക്ക് തന്നെ അടുപ്പിച്ചതെന്നാണ് ദീപിക പറയുന്നത്

ബന്ധങ്ങളിൽ സുതാര്യത കാത്തു സൂക്ഷിക്കുന്നതും തങ്ങളുടെ പ്രണയ ജീവിതം സുന്ദരമായി മുന്നോട്ടു പോകാനുള്ള കാരണങ്ങളിലൊന്നായി ദീപിക പറയുന്നു. ആറുവർഷത്തിനിടയിൽ കരിയറിന്റെയും ജീവിതത്തിന്റെയും ഏതു പൊസിഷനിലായിരിക്കുമ്പോഴും ഒരുപോലെ മാത്രമേ രൺവീർ തന്നോടു പെരുമാറിയിട്ടുള്ളത്. പരസ്പരം നൽകുന്ന കരുതലും ദാമ്പത്യത്തിന്റെ വിജയകാരണമായി കാണുന്നുവെന്നും ദീപിക പറഞ്ഞു.


Read More >>