രണ്‍വീറിനൊപ്പമുള്ള മൂന്ന് ചിത്രങ്ങൾ വേണ്ടെന്ന് വെച്ച് ദീപിക; കാരണം ഇതാണ്

കപില്‍ ദേവിന്‍റെ ജീവിത കഥ പറയുന്ന 83 ആണ് ഇനി ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം. കബീര്‍ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാര്യാര്‍ത്താക്കന്മാരായി തന്നെയാണ് താരങ്ങള്‍ എത്തുന്നത്.

രണ്‍വീറിനൊപ്പമുള്ള മൂന്ന് ചിത്രങ്ങൾ വേണ്ടെന്ന് വെച്ച് ദീപിക; കാരണം ഇതാണ്

ബോളിവുഡില്‍ ഏറ്റവും അധികം ആരാധകരുളള താര ജോഡിയാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. അടുത്തിടെയാണ് ഇവർ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചത്. ഇപ്പോഴിതാ രണ്‍വീറുമൊത്തുള്ള മൂന്ന് ചിത്രങ്ങള്‍ ദീപിക വേണ്ടെന്നു വച്ചെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. മുംബെെ മിററാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

ദമ്പതികളായി ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിക്കേണ്ട എന്ന ദീപികയുടെ തീരുമാനമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാം ലീലയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം. ചിത്രത്തിൻെറ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. തുടർന്ന് ബാജിറാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലും താരജോഡി ഒന്നിച്ചെത്തി.

കപില്‍ ദേവിന്‍റെ ജീവിത കഥ പറയുന്ന 83 ആണ് ഇനി ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം. കബീര്‍ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാര്യാര്‍ത്താക്കന്മാരായി തന്നെയാണ് താരങ്ങള്‍ എത്തുന്നത്. കപില്‍ ദേവായി രണ്‍വീറെത്തുമ്പോൾ ഭാര്യ റോമിയായിട്ടാണ് ദീപിക എത്തുക. ആസിഡ് ആക്രമത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥ പറയുന്ന ഛപ്പക് ആണ് ദീപികയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Read More >>