വിജയ് സിനിമയിൽ അഭിനയിച്ചാൽ മതി; ആരാധകരെ തൊട്ടാല്‍ അയാള്‍ ഡെറ്റോൾ കൊണ്ട് കൈ കഴുകും: സംവിധായകൻ

വിജയ് സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്നും, വേദിയില്‍ പ്രസംഗിക്കുന്നതും സാരോപദേശം നല്‍കുന്നതും അവസാനിപ്പിക്കണമെന്നും സാമി ആവശ്യപ്പെട്ടു.

വിജയ് സിനിമയിൽ അഭിനയിച്ചാൽ മതി; ആരാധകരെ തൊട്ടാല്‍ അയാള്‍ ഡെറ്റോൾ കൊണ്ട് കൈ കഴുകും: സംവിധായകൻ

തമിഴ്നാട്ടിലെന്നതുപോലെ മലയാളക്കരയിലടക്കം നിരവധി ആരാധകുള്ള നടനാണ് വിജയ്. തമിഴിലെ യുവതാരങ്ങളില്‍ ഫാന്‍സിന്റെ ഏറ്റവുമധികം പിന്തുണയുള്ള നടനുമാണ് വിജയ്. കേരളത്തിലും നടന്റേതായി നിരവധി ഫാൻസ് അസോസിയേഷനുണ്ട്.

താരപരിവേഷമടക്കം മാറ്റിവെച്ച് ആരാധകരുമായി ഇടപഴകുന്ന വിജയിന്റെ പെരുമാറ്റ രീതികളും ഏറെ ശ്രദ്ധേയമാണ്. നടനോടൊപ്പം ഒരു സെൽഫിയെടുക്കണമെന്ന ആവശ്യമായി ആരാധകർ സമീപിച്ചാൽ അവരെ നിരുത്സാഹപ്പെടുത്താൻ വിജയ് മുതിരാറില്ലെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ ഇപ്പോഴിതാ വിജയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് തമിഴ് സംവിധായകന്‍ സാമി. ഫോട്ടോയെടുക്കാനുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് എത്തുന്ന ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം ഡെറ്റോള്‍ കൊണ്ട് താരം കൈകഴുകാറുണ്ട് എന്നാണ് സാമിയുടെ പറയുന്നത്. അത് താന്‍ കണ്ടിട്ടുണ്ടെന്നും, ജീവിതത്തിലും വിജയ് ഒരു നടന്‍ തന്നെയെന്നുമാണ് സാമി പറയുന്നു.

വിജയ് സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്നും, വേദിയില്‍ പ്രസംഗിക്കുന്നതും സാരോപദേശം നല്‍കുന്നതും അവസാനിപ്പിക്കണമെന്നും സാമി ആവശ്യപ്പെട്ടു. ഇതിൻെറ വീഡിയോ ഇപ്പോൾ സമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ സാമിയുടെ പരാമര്‍ശത്തിനെതിരെ വിജയ് ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉയിര്‍, സിന്ധു സമാവേലി, മിറുഗം, കങ്കാരു തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സാമി.

Read More >>