'ഷഹനായ് മൂളുന്നുണ്ടേ'; എടക്കാട് ബറ്റാലിയനിലെ ​ഗാനം ശ്രദ്ധേയമാകുന്നു

ടൊവിനോയും നായിക സംയുക്തയും തമ്മിലെ വിവാഹനിശ്ചയം പശ്ചാത്തലമാക്കിവരുന്ന ഗാനം ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.

യുവതാരം ടൊവീനോ തോമസ് നായകനാവുന്ന എടക്കാട് ബറ്റാലിയന്‍ 06ലെ പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തിറക്കി. ​ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഉയർന്ന നിലയിലാണ്. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'ഷഹനായ് മൂളുന്നുണ്ടേ' എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറങ്ങിയത്.

ടൊവിനോയും നായിക സംയുക്തയും തമ്മിലെ വിവാഹനിശ്ചയം പശ്ചാത്തലമാക്കിവരുന്ന ഗാനം ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. സിത്താര കൃഷ്ണകുമാര്‍, യാസിന്‍ നിസാര്‍ എന്നിവരാണ് പാടിയിരിക്കുന്നത്. മനു മഞ്ജിത്ത് ആണ് വരികള്‍. കൈലാസ് മേനോനാണ് സംഗീതം.

ചിത്രത്തിൽ ഷഫീഖ് മുഹമ്മദ് എന്ന പട്ടാളക്കാരന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. പി ബാലചന്ദ്രന്റേതാണ് തിരക്കഥ. സിനു സിദ്ധാര്‍ഥ് ആണ് ഛായാഗ്രഹണം. ചിത്രം ഈ മാസം 18നാണ് റിലീസ് ചെയ്യുന്നത്.

Read More >>