എടക്കാട് ബറ്റാലിയന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു

ചിത്രത്തില്‍ സൈനികനായാണ് ടൊവിനോ എത്തുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

എടക്കാട് ബറ്റാലിയന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു

ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം എടക്കാട് ബറ്റാലിയന്‍ 06ന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു. ചിത്രത്തില്‍ സൈനികനായാണ് ടൊവിനോ എത്തുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഉയർന്ന നിലയിലാണ് ടീസർ.

സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. പി.ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങിനിടയ്ക്ക് ടൊവിനോയുടെ ദേഹത്ത് തീപിടിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Next Story
Read More >>