മാനസിക പീഡനം: കമല്‍ഹാസനെതിരേ പരാതി നല്‍കി നടി മധുമിത

ഷോയിലെ നിയമങ്ങൾ തെറ്റിച്ചതിനെ തുർന്ന് നടിയെ പുറത്താക്കുകയായിരുന്നു. കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നാണ് മധുമിതയെ പുറത്താക്കിയത്.

മാനസിക പീഡനം: കമല്‍ഹാസനെതിരേ പരാതി നല്‍കി നടി മധുമിത

ചെന്നൈ: കമല്‍ ഹാസനെതിരേ പരാതി നല്‍കി മുന്‍ ബിഗ് ബോസ് താരം മധുമിത. ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണിനിടെ അവതാരകനായ കമല്‍ഹാസനും സഹമത്സരാര്‍ഥികളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ചെന്നൈ നസ്രത്ത്‌പേട്ട് പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.

തന്നെ സഹമത്സരാര്‍ഥികള്‍ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കമല്‍ഹാസന്‍ മൗനം പാലിച്ചുവെന്നും അദ്ദേഹം പ്രശ്‌നത്തില്‍ ഇടപ്പെട്ടില്ല എന്നും മധുമിത പരാതിയില്‍ പറയുന്നു. ഷോയിലെ നിയമങ്ങൾ തെറ്റിച്ചതിനെ തുർന്ന് നടിയെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു.

ഷോയ്ക്കിടെ കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നാണ് മധുമിതയെ പുറത്താക്കിയത്. സഹ മത്സരാര്‍ഥികളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് താരം ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. മധുമിതയുടെ പ്രവൃത്തി ഏറെ നിരാശപ്പെടുത്തുന്നതാണെന്നും മാതൃകയല്ലെന്നും കമൽ​ഹാസൻ പറഞ്ഞിരുന്നു.