ടേക്ക് ഓഫിന് ശേഷം ഫഹദും പാർവതിയും ഒന്നിക്കുന്നു; സംവിധാനം മഹേഷ് നാരായണന്‍

ടേക്ക് ഓഫിന് ശേഷം ഫഹദും പാര്‍വതിയും ഒരുമിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

ടേക്ക് ഓഫിന് ശേഷം ഫഹദും പാർവതിയും ഒന്നിക്കുന്നു; സംവിധാനം മഹേഷ് നാരായണന്‍

ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പാർവതി തിരുവോത്തും ഫഹദ് ഫാസിലും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും. മഹേഷ് നാരായണന്‍ തന്നെയാണ് ഈ സിനിമയുടെ രചന നിർവ്വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ടേക്ക് ഓഫിന് ശേഷം ഫഹദും പാര്‍വതിയും ഒരുമിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ ഇപ്പോൾ അഭിനയിക്കുന്നത്. പാർവതി മുഖ്യവേഷത്തിലെത്തിയ ഉയരെ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്ന സിനിമയിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിക്കുന്നത്.

Read More >>