അഭിനയിക്കുന്ന റോളുകളെല്ലാം ​ഗംഭീരമാക്കുന്ന നടനാണ് ഫഹദെന്ന് ദം​ഗൽ സംവിധായകൻ

ഫഹദിനെ കുറിച്ച് അറിഞ്ഞത് അല്പം വൈകിയാണെങ്കിലും താനിപ്പോൾ അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനാണെന്നും നിധീഷ് പറയുന്നു

അഭിനയിക്കുന്ന റോളുകളെല്ലാം ​ഗംഭീരമാക്കുന്ന നടനാണ് ഫഹദെന്ന് ദം​ഗൽ സംവിധായകൻ

മലയാള സിനിമ എന്നും ബോളിവുഡ് താരങ്ങളെയും ചലച്ചിത്രപ്രവർത്തകരേയും അമ്പരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടൻ ഫഹദ് ഫാസിലിനെ പുകഴ്ത്തി രം​ഗത്ത് എത്തിയിരിക്കുകയാണ് ആമിർ ഖാൻ ചിത്രം ദംഗലിന്റെ സംവിധായകൻ നിധീഷ് തിവാരി.

അഭിനയിക്കുന്ന റോളുകളെല്ലാം ​ഗംഭീരമാക്കുന്ന ഫഹദ് മികച്ച നടനാണെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ഫഹദിനെ കുറിച്ച് അറിഞ്ഞത് അല്പം വൈകിയാണെങ്കിലും താനിപ്പോൾ അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനാണെന്നും നിധീഷ് പറയുന്നു.

വീണ്ടും മികച്ച കഥാപാത്രങ്ങളുമായി ഞങ്ങളെ രസിപ്പിക്കുന്നത് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റ പ്രതികാരം, സൂപ്പർ ഡിലക്സ് എന്നീ ചിത്രങ്ങൾ ടാഗ് ചെയാതാണ് നിധീഷ് ട്വീറ്റ് ചെയ്തത്.നിധീഷ് തിവാരിയുടെ ട്വീറ്റിന് പിന്നാലെ ഫഹദ് ഫാസില്‍ അഭിനയിച്ച മറ്റ് സിനിമകള്‍ കൂടെ കാണണമെന്ന മറുപടി ട്വീറ്റുകളും പെരുകുന്നുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും അന്നയും റസൂലും, ഇയ്യോബിന്റെ പുസ്തകം, ടേക്ക് ഓഫ്, 22 ഫിമെയില്‍ കോട്ടയം എന്നീ ഫഹദ് ചിത്രങ്ങള്‍ കൂടെ കാണണമെന്ന ആവശ്യത്തിനും നിധീഷ് തിവാരി മറുപടി നല്‍കിയിട്ടുണ്ട്. നന്ദി, ഈ സിനിമകള്‍ ഉടന്‍ കാണാന്‍ ശ്രമിക്കാമെന്നാണ് നിധീഷിന്റെ മറുപടി.

ട്രാന്‍സ് എന്ന പുതിയ ചിത്രത്തിലാണ് ഫഹദ് ഫാസില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More >>